വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

കാനാമ്പുഴ ജനകീയ ശുചീകരണം ഡിസംബർ 15 ന്

പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയ കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ 2024 ഡിസംബർ 15 ന് രാവിലെ ആറ് മണി മുതൽ ശുചീകരിക്കും. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ , വിവിധ സംഘടനാ പ്രവർത്തകർ, കണ്ണൂർ കോർപറേഷൻ കൗൺസിലർമാർ എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കെടുക്കും. ശിശുമന്ദിരം റോഡിന് താഴെ ഭാഗം മുതൽ താഴെ ചൊവ്വ പാലം വരെയാണ് ശുചീകരിക്കുന്നത്. രാവിലെ ആറ് മണിക്ക് കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.
കാനാമ്പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ജൈവാവശിഷ്ടങ്ങൾ തുടങ്ങിയവ ശുചീകരണത്തിലൂടെ നീക്കും. കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണ ഉദ്ഘാടനം ഡിസംബർ 26ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ, നവകേരളം കർമ്മപദ്ധതി രണ്ട് സംസ്ഥാന കോ. ഓഡിനേറ്റർ ഡോ. ടി.എൻ. സീമ എന്നിവർ പങ്കെടുക്കും.

യുവജനങ്ങൾക്കായി പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ഡിസംബർ മാസം അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ഇഎംഎസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ ഡിയിലോ കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. അവസാന തീയതി ഡിസംബർ 20.  ഫോൺ: 8086987262, 0471-2308630

സൗജന്യ തൊഴിൽ പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആന്റ് ടർണിംഗ്) എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകും.  എൻടിടിഎഫ് നടത്തുന്ന പ്രവേശന പരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  തലശ്ശേരിയിലെ എൻടിടിഎഫ് കേന്ദ്രത്തിലാണ് പത്ത് മാസം ദൈർഘ്യമുള്ള പരിശീലനം. താൽപര്യമുള്ളവർ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 21 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ:  0497 2700596

ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സ്

അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന്റെ ഡിസംബർ ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെക്ടർ സ്‌കിൽ കൗൺസിൽ  നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 9495999712, 7025347324, 7306136465

ക്ലാർക്ക് ടൈപ്പിസ്റ്റ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ വിമുക്ത ഭടന്മാർക്കായി (പട്ടികജാതി /പട്ടികവർഗം) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്എസ്എൽസി, കെജിടിഇ ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ, കമ്പ്യൂട്ടർ വേർഡ് പ്രൊസസിങ്ങ് അല്ലെങ്കിൽ തത്തുല്യം, ഡിഫൻസ് സർവീസിൽ ക്ലാർക്ക്/റൈറ്റർ ആയി 15 വർഷത്തെ സേവനം. വയസ്സ്: 18-41. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 21നകം പേര് രജിസ്റ്റർ ചെയ്യണം.

കോപ്പി ഹോൾഡർ: കന്നഡ താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ കന്നഡ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: കന്നട ഒന്നാം ഭാഷയായി എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഒരു അംഗീകൃത സ്ഥാപനത്തിൻ നിന്നും പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രൂഫ് റീഡേഴ്‌സ് വർക്കിലും (ലോവർ) കംപോസിങ്ങിലും (ലോവർ) കെജിടിഇ / എംജിടിഇ യിൽ വിജയം അല്ലെങ്കിൽ പ്രിന്റിംഗ് ടെക്നോളജിയിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഡിടിപി സർട്ടിഫിക്കറ്റ്. വയസ്സ്: 18-41, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 21 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 04972 700831

About The Author

Leave a Reply

Your email address will not be published. Required fields are marked *