രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട കേന്ദ്ര നടപടി; പ്രതിഷേധം അറിയിച്ച് ജോൺ ബ്രിട്ടാസ് എംപി
രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി.പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എംപി വ്യക്തമാക്കി. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും രക്ഷാപ്രവർത്തനത്തിന്റെ തുക പോലും പിടിച്ചു വാങ്ങുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തിൽ പറഞ്ഞതൊക്കെ പച്ചക്കള്ളമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ദുരന്തം സംബന്ധിച്ച വിവരം കൃത്യമായി നൽകിയിരുന്നു. പ്രളയകാലത്ത് നൽകിയ അരിയുടെ തുക പിടിച്ചു വാങ്ങി. ഒരു കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രമെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. ബ്രിട്ടിഷ് ഭരണകാലത്ത് പോലും ഇത്തരത്തിൽ കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.