പയ്യാവൂരിൽ മകനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ കുറ്റക്കാരൻ
പയ്യാവൂരിൽ മകനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ കുറ്റക്കാരൻ.ഉപ്പുപടന്നയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സജി എന്ന ജോർജിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് 2020ലാണ് പ്രതി മദ്യ ലഹരിയിൽ കൊലപാതകം നടത്തിയത്.തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി -1 തിങ്കളാഴ്ച ശിക്ഷ വിധിക്കും. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.