വളപട്ടണം കവർച്ചാ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
വളപട്ടണം കവർച്ചാ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.മന്നയിലെ ലിജേഷിനെയാണ് കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. മന്നയിലെ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 267 പവനും 1.21 കോടി രൂപയും കവർന്ന കേസിലെ പ്രതിയാണ് ലിജേഷ്. അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.പ്രതിയെ നാളെ വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കും.