വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ജൂനിയർ റസിഡന്റ് തസ്തിക ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്.  ഡിസംബർ 16 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.  യോഗ്യത എംബിബിഎസ് കഴിഞ്ഞ് ടിസിഎംസി രജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് ഹാജരാകണം.  gmckannur.edu.in എന്ന വെബ്സൈറ്റിൽ വിവരം ലഭിക്കും.  ഫോൺ : 04972808111

ക്ഷേമനിധി വിഹിതം അടക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള 2024-25 വർഷത്തെ ക്ഷേമനിധി വിഹിതം
അടക്കാൻ ബാക്കിയുള്ള അനുബന്ധമത്സ്യത്തൊഴിലാളികൾ അടിയന്തിരമായും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ക്ഷേമനിധി വിഹിതം അടക്കേണ്ടതാണെന്ന് റീജ്യനൽ എക്‌സിക്യുട്ടീവ് അറിയിച്ചു. ഫോൺ : 0497 2734587, 9497715590

സർട്ടിഫിക്കറ്റ് സമർപ്പിക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസറിൽ കുറയാതെയുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡിന്റെ പകർപ്പും ഡിസംബർ 28 നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിലോ, കണ്ണൂർ മേഖലാ കാര്യാലയത്തിലോ സമർപ്പിക്കണമെന്ന് എക്‌സിക്യുട്ടീവ് അറിയിച്ചു. ഫോൺ നമ്പർ : 0497 2734587

ലേലം

ബഡ്സ് (ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ്) ആക്ട് പ്രകാരം കണ്ടുകെട്ടിയ, കണ്ണൂർ അർബൻ നിധി/എനി ടൈം മണി പിവിടി ലിമി) എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന കണ്ണൂർ താലൂക്ക് കണ്ണൂർ ഒന്ന് വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമ വസ്തുക്കൾ ഡിസംബർ 27 ന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും.

ദർഘാസുകൾ  ക്ഷണിച്ചു

കണ്ണൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2024-25 സാമ്പത്തിക വർഷം ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും / സ്ഥാപനങ്ങളിൽ നിന്നും റീടെണ്ടർ ക്ഷണിച്ചു. ഡിസംബർ 24 ന് രണ്ട് മണി വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0490 2967199

പ്രൊഫഷണൽ ഡിപ്ലോമ കോഴ്സ് സീറ്റ് ഒഴിവ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷൻ  ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. ഫോൺ: 0490 2321888,9400096100

About The Author

Leave a Reply

Your email address will not be published. Required fields are marked *