ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കൂടല്ലൂർ സ്വദേശി എസ്. ജയകുമാർ (55), തിരുവനന്തപുരം സ്വദേശി സുരേഷ് ബാബു (68) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 6.25 ന് മല കയറുന്നതിനിടെ നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് ബാബുവിനെ പമ്പ. ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ജയകുമാർ വ്യാഴം പുലർച്ചെ 5.30ന് ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ നടപ്പന്തലിൽ വച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.