മകൻ അമ്മയെ വീടിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

0

ഉത്തർപ്രദേശിൽ മകൻ അമ്മയെ കൊലപ്പെടുത്തി. ആദ്യം അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് കൗമാരക്കാരനായ മകൻ അച്ഛനെയും പൊലീസിനെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം സംശയം തോന്നിയ പൊലീസ് കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിസംബർ മൂന്നിനാണ് ആരതി വ‌ർമ്മയെ പതിനൊന്നാം ക്ലാസ്സുകാരനായ മകൻ വീടിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. ആരതിയുടെ ഭ‌‍‌‍ർത്താവ് ചെന്നൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിലെ അസിസ്റ്റൻ്റ് സയൻ്റിസ്റ്റാണ്. ആരതി മരിച്ചതായി നാലു ദിവസത്തിന് ശേഷമാണ് ഭർത്താവ് രാം മിലൻ മനസ്സിലാക്കുന്നത്.


ആരതിയെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ രാം മിലൻ ഭാര്യസഹോദരിയോട് വീട്ടിൽ പോയി നോക്കാൻ പറഞ്ഞിരുന്നു. എന്നാൽ വീട് പൂട്ടിക്കിടക്കുന്നതായി ഇവർ അറിയിക്കുകയായിരുന്നു. പിറ്റേ ദിവസം ഭർത്താവെത്തി നോക്കിയപ്പോഴാണ് ടെറസ്സിൽ നിന്ന് വീണ നിലയിൽ ഭാര്യയുടെ മൃതദേഹം കാണുന്നത്. പിന്നീട് മകനെ സമീപത്തെ ക്ഷേത്രത്തിന് അടുത്ത വെച്ച് കണ്ടെത്തുകയായിരുന്നു. അമ്മ മരിച്ച് കിടക്കുന്നത് കണ്ട് ഭയന്ന് പോയതാണെന്നും നാല് ദിവസം ലക്ഷ്യമില്ലാതെ അലഞ്ഞെന്നും മകൻ വെളിപ്പെടുത്തി. അമ്മ ടെറസ്സിൽ നിന്ന് വീണതാണെന്ന് പറഞ്ഞെങ്കിലും പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ മകൻ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഡിസംബർ 3ന് രാവിലെ സ്‌കൂളിൽ പോകാൻ അമ്മ തന്നോട് ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോൾ പണത്തെ ചൊല്ലി തർക്കമുണ്ടായിയെന്നും മകൻ മൊഴിനൽകി. ഈ ത‌‌ർക്കത്തിനിടയിൽ താൻ ഈ ദേഷ്യത്തിൽ അമ്മയെ തള്ളിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് മകൻ്റെ വെളിപ്പെടുത്തൽ. എന്നാൽ വീട്ടിനുള്ളിലെ രക്തകറ കണ്ടെത്തിയതോടെ മകൻ്റെ മൊഴി പൂർണമായും വിശ്വസിക്കാറായിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *