വടകരയിലെ അപകടം; കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു

0

കോഴിക്കോട് വടകരയിലെ അപകടത്തിൽ കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കുടുംബം ഡിസ്ചാർജ് ചോദിച്ചു വാങ്ങിയത്. സാഹചര്യങ്ങളും അന്തരീക്ഷവും മാറുമ്പോൾ ആരോഗ്യ അവസ്ഥയിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഉള്ളത്. ഇടവേളകളിൽ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ കോളേജിന് സമീപത്തേക്കാണ് താമസം മാറിയത്. സാധാരണ ജീവിതത്തിലേക്ക് ദൃഷാനക്ക് മടങ്ങിവരാൻ ആകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.


അപകടത്തിന് കാരണമായ പുറമേരി സ്വദേശി ഷെജീലിന്റെ വെള്ള കാർ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *