മീഡിയ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന എട്ടാമത് നാഷണൽ മീഡിയ ഫെസ്റ്റ് അഡാസ്ട്രയുടെ ലോഗോ പ്രശസ്ത മാധ്യമ പ്രവർത്തകൻ പ്രബീർ പുരകായസ്ത പ്രകാശനം ചെയ്തു. കണ്ണൂർ സർവകലാശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ഫെസ്റ്റിന്റെ ലോഗോ പ്രബീർ പുർകായസ്‌ത സർവകലാശാല സിൻഡിക്കേറ്റ് അംഗം കെപി അനീഷ്‌കുമാറിന് കൈമാറി. സിൻഡിക്കേറ്റ് അംഗം ഡോ. ചന്ദ്രമോഹൻ കെ ടി, ഡോ. പ്രിയ ടി കെ എന്നിവർ പങ്കെടുത്തു.അടുത്ത വർഷം ഫെബ്രുവരിയിലാണ് നാഷണൽ മീഡിയ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കെടുക്കും.