ഉണർവ്വായി ഭിന്നശേഷി കായികമേള
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ അറുനൂറിലധികം മത്സരാർഥികൾ പങ്കെടുത്ത ഉണർവ്-2024 ഭിന്നശേഷി കായികമേള ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ ഉയർത്താനും അംഗീകരിക്കാനുമുള്ള വേദിയായി. കണ്ണൂർ ഡി.എസ്.സി സെന്റർ മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. എ ഡി എം സി. പത്മചന്ദ്രക്കുറുപ്പ് അധ്യക്ഷനായി. കണ്ണൂർ ഡി.എസ്.സി കമാൻഡന്റ് കേണൽ പരംവീർ സിംഗ് നാഗ്ര പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ സുരേഷ് ബാബു, സബ് ജഡ്ജ് പി. മഞ്ജു, ലഫ്.കേണൽ കെ അരുൺകുമാർ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഒ.വിജയൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാർ, സംസ്ഥാന ടി.ജി. ജസ്റ്റിസ് ബോർഡ് അംഗം പി.എം സാജിദ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി.കെ നാസർ, ലോക്കൽ ലെവൽ കമ്മിറ്റി നാഷണൽ ട്രസ്റ്റ് ആക്ട് കൺവീനർ പി.കെ സിറാജ്, ഭിന്നശേഷി ജില്ലാ കമ്മിറ്റി അംഗം ശോഭന മധു, പി.വി.ഭാസ്‌കരൻ, പി മുരളീധരൻ, പി.ഷാജി, മുരളീധരൻ എന്നിവർ സംസാരിച്ചു.
സ്പെഷ്യൽ സ്‌കൂൾ, ബഡ്സ് സ്‌കൂൾ, ഭിന്നശേഷി സംഘടനാ അംഗങ്ങൾ എന്നിവർ മാർച്ച് പാസ്റ്റിൽ അണിനിരന്നു.
സമാപന സമ്മേളനവും സമ്മാനദാനവും ഡിഎസ്‌സി സെൻറർ ഡെപ്യൂട്ടി കമാൻഡൻറ് ലെഫ് കേണൽ എം. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡഡൻറ് കെകെ പവിത്രൻ മാസ്റ്റർ അധ്യക്ഷനായി.ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ഭിന്നശേഷി ദിനാചരണം സംഘടിപ്പിക്കുന്നത്.