വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

സ്വർണപ്പതക്ക വിതരണവും ആനുകൂല വിതരണ ഉദ്ഘാടനവും 22ന്

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2024ലെ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഉയർന്ന ഗ്രേഡ് നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള സ്വർണപ്പതക്ക വിതരണവും  വിവിധ ആനുകൂല്യങ്ങളുടെ വിതരണ ഉദ്ഘാടനവും ഡിസംബർ 22ന് ഉച്ച 2.30ന് താളിക്കാവിലെ ബോർഡ് ഓഫീസിൽ നടക്കും. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിഉദ്ഘാടനം ചെയ്യും. ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അധ്യക്ഷനാവും.

കെൽട്രോൺ കോഴ്‌സുകൾ

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഗവ. അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, ഡിസിഎ, പ്രൊഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, വേഡ് പ്രോസസിങ് ആന്റ് ഡാറ്റ എൻട്രി (ഡബ്ല്യൂപിഡിഇ), ഓഫീസ് ഓട്ടോമേഷൻ എന്നിവയാണ് കോഴ്‌സുകൾ. താൽപര്യമുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ : 0460 2205474, 0460 2954252

തൊഴിൽ നൈപുണ്യ പരിശീന പദ്ധതി

പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കുള്ള തൊഴിൽ നൈപുണ്യ പരിശീന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സി എൻ സി ഓപ്പറേറ്റർ ടർണിംഗ് ആന്റ് വിഎംസി, നെറ്റിപ്പട്ടം മറ്റു കരകൗശല വസ്തുക്കളുടെ നിർമ്മാണം, സ്മാർട്ട് ഫോൺ അസംബ്ലി ടെക്നീഷ്യൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ടെയിലറിങ്ങ് ആന്റ് ഫാഷൻ ഡിസൈനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ് ആന്റ് വീഡിയോ എഡിറ്റിങ്ങ്, ഫിൻടെക് ആന്റ് അക്കൗണ്ടിങ്ങ് ടൂൾസ്, സിസിടിവി ടെക്നീഷ്യൻ/ലാപ്പ്ടോപ്പ് മൊബൈൽ ഫോൺ സർവീസിങ്ങ്/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, വെബ് ഡിസൈനിങ്ങ്, മറ്റു കമ്പ്യൂട്ടർ അനുബന്ധ കോഴ്സുകൾ എന്നിവയിലേക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഡിസംബർ 16 നകം പട്ടികവർഗ വികസന വകുപ്പ് ഓഫീസിലോ, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സറ്റൻഷൻ ഓഫീസിലോ ആറളം സൈറ്റ് മാനേജറുടെ ഓഫീസിലോ അപേക്ഷ നൽകണം. ഫോൺ : 0497 2700357

വനിതകൾക്ക് അപേക്ഷിക്കാം

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഡിസംബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസത്തെ മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314

യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഡിസംബർ 16 ന് രാവിലെ 11ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2860234

സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു

ജില്ലയിൽ നിലവിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്ത് വരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാ തല സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി ജനുവരി 15. 2023 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സ്ഥിര നിയമനം ലഭിച്ച് നിരീക്ഷണ കാലം തൃപ്തികരമായി പൂർത്തീകരിച്ചവരും മുമ്പ് നിരീക്ഷണകാലം പൂർത്തീകരിച്ചിട്ടും നാളിതുവരെ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരും അപേക്ഷ നൽകണം. ക്ലാസ് 4 കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സമ്മതമുള്ള പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ നിശ്ചിത പ്രൊഫോർമയിലുള്ള പട്ടിക പ്രസ്തുത തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സമ്മതമാണ് എന്ന സമ്മതപത്രം സഹിതം ബന്ധപ്പെട്ട വകുപ്പ് ജില്ലാ ഓഫീസർമാർ ജനുവരി 15 നകം ജില്ലാ കലക്ടറേറ്റിൽ നൽകണം. നിശ്ചിത പ്രൊഫോർമയിലുള്ള റിപ്പോർട്ടും ഇതോടൊപ്പം സമർപ്പിക്കണം. വിശദാംശങ്ങൾ കലക്ടറേറ്റിൽ എ4 സെക്ഷനിൽ ലഭ്യമാണ്. ഫോൺ; 0497 2700645

കുയ്യാലി പാലം അറ്റകുറ്റപ്പണി: ഗതാഗതം നിരോധിച്ചു

തലശ്ശേരി നഗരസഭയിലെ കുയ്യാലി പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബർ 13, 14 തീയതികളിൽ പൂർണമായും നിരോധിച്ചു. വാഹനങ്ങൾ സംഗമം ജംഗ്ഷൻ വഴി കടന്നു പോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ബജറ്റ് ടൂറിസം സെൽ വിനോദ യാത്ര

കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും വിവിധ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി-വാഴച്ചാൽ ടൂർ ഡിസംബർ 14ന് രാത്രി പുറപ്പെട്ട് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 16ന് രാവിലെ തിരിച്ചെത്തും. ഡിസംബർ 14 ന് പുറപ്പെടുന്ന വയനാട് ടൂറിൽ എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ്. രാവിലെ ആറ് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് രാത്രി 10.30 ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഭക്ഷണം ഉൾപ്പെടെ മറ്റ് ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ : 9745534123, 8075823384

വാക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ആർസിഐ രജിസ്ട്രഷൻ യോഗ്യതയുള്ളവർക്ക് ഡിസംബർ 16 ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 04972734343, ഇ മെയിൽ dmhpkannur@gmail.com

മീഡിയ അക്കാദമിയിൽ മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു യോഗ്യതയുള്ളവർക്ക്  www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ   ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയുള്ള കോഴ്സിൽ ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം മുതലായവയിൽ ഊന്നൽ നൽകി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 24. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2422275, 9447607073

ഫോട്ടോ ജേണലിസം: അപേക്ഷാ തീയ്യതി നീട്ടി

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13ാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 16 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ഫോൺ: കൊച്ചി സെന്റർ-8281360360, 0484-2422275, തിരുവനന്തപുരം: 9447225524, 0471-2726275.

 

റെയിൽവെ ഗേറ്റ് അടച്ചിടും

എടക്കാട് – കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച്-നടാൽ (നടാൽ ഗേറ്റ്) ലെവൽ ക്രോസ് അറ്റകുറ്റപണികൾക്കായി ഡിസംബർ 16 രാവിലെ എട്ട് മുതൽ ഡിസംബർ 18 രാത്രി 11 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

കൂടുതൽ കോഴ്സുകൾ ഉൾപ്പെടുത്തി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ ലാപ്ടോപ്പ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ലിസ്റ്റിൽ കൂടുതൽ കോഴ്സുകൾ ഉൾപ്പെടുത്തി. സർക്കാർ അംഗീകൃത കോളേജുകളിലെ ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ ആന്റ് സർജറി, ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആന്റ് സർജറി, ബി.എസ്.സി അഗ്രിക്കൾച്ചർ (ഹോണേഴ്സ്), ബി.എസ് സി ഫോറസ്ട്രി (ഹോണേഴ്സ്), ബി.എസ് സി എൺവയോൺമെന്റൽ സയൻസ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് (ഓണേഴ്സ്), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.സി), ബി.ഫാം എന്നീ കോഴ്സുകളാണ് ഉൾപ്പെടുത്തിയത്. മതിയായ രേഖകൾക്കൊപ്പം നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ സഹിതം ഡിസംബർ 20നകം ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. 2024-25 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച ക്ഷേമ നിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിലും യൂണിയൻ ഓഫീസുകളിലും ലഭ്യമാണ്. ഫോൺ:- 0497 2705182.

ഇന്റർവ്യൂ 20ന്

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം-തസ്തികമാറ്റം വഴി-കാറ്റഗറി നമ്പർ: 501/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സെപ്തംബർ 26ന്  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്ക് ഡിസംബർ 20ന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഇതു സംബന്ധിച്ച മെസേജുകൾ ഫോൺ, പ്രൊഫൈൽ മുഖേന നൽകി. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലൊഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ പെർഫോർമ, ഒറ്റത്തവണ പ്രമാണ പരിശോധന സർട്ടിഫിക്കറ്റ്, മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കോഴിക്കോട് ജില്ലാ ഓഫീസിൽ എത്തണം. ഫോൺ 0497 2700482

കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ

കെൽട്രോണിൽ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (എട്ട് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (മൂന്ന് മാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 9072592412, 9072592416

ലേലം

കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗ്യയോഗ്യമല്ലാത്തതുമായ 15 വർഷം പൂർത്തീകരിച്ച കെഎൽ 01 എഎച്ച് 7691 ടാറ്റാ വാട്ടർ ടാങ്കർ എംഎസ്ടിസി ലിമി. വെബ്‌സൈറ്റായ www.mstcecommerce.com, ഇഎൽവി പോർട്ടർ മുഖേന ഡിസംബർ 12 ന് രാവിലെ 11 മുതൽ വൈകീട്ട് 4.30 വരെ ലേലം ചെയ്യും. ഫോൺ : 9446423294

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ കമാണ്ടന്റിന്റെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗ്യയോഗ്യമല്ലാത്തതുമായ സ്‌പെയർ പാർട്‌സ് (90 എണ്ണം), വെയിസ്റ്റ് ഓയിൽ (129.92 ലിറ്റർ) എന്നിവ എംഎസ്ടിസി ലിമി. വെബ്‌സൈറ്റായ  www.mstcecommerce.com മുഖേന ഡിസംബർ 12 ന് രാവിലെ 11 മുതൽ 4.40 മണി വരെ ലേലം ചെയ്യും. ഫോൺ : 9446423294

ഐ.ടി.ഐയിൽ ക്ലാസുകൾ ഉണ്ടാവില്ല

വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷാവസ്ഥ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കണ്ണൂർ തോട്ടട ഗവ. ഐടിഐയിൽ ക്ലാസുകൾ ഉണ്ടാവില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഈ ദിവസങ്ങളിൽ ട്രെയിനികൾക്ക് ക്യാമ്പസിൽ പ്രവേശനം അനുവദിക്കില്ല. ഡിസംബർ 12ന് നടത്താനിരുന്ന പി.ടി.എ ജനറൽ ബോഡി യോഗവും മാറ്റിവെച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *