കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ഫാക്കൽറ്റിസ് പുനഃസംഘന: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല ഫാക്കൽറ്റിസ് പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠന ബോർഡുകളിൽ നിന്നും രണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സർവകലാശാല നോട്ടിസ് ബോർഡിലും വെബ്സൈറ്റിലെ ‘ഇലക്ഷൻ’ എന്ന ലിങ്കിലും ലഭ്യമാണ്.
രജിസ്ട്രേഷൻ കാർഡ്
കണ്ണൂർ സർവ്വകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ ഉർദ്ദു & ഇസ്ലാമിക് ഹിസ്റ്ററി (മൂന്നു വർഷം, FYUGP പാറ്റേൺ) പ്രോഗ്രാമിന് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ കാർഡുകൾ സർവ്വകലാശാല വെബ്സൈറ്റിൽ Academics >>> Private Registration >>> Print Registration Card ലിങ്കിൽ ലഭ്യമാണ്. രജിസ്ട്രേഷൻ കാർഡ്, നിർദിഷ്ട വിവരങ്ങൾ നൽകി ഡൗൺലോഡ് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 0497 – 2715150, 151, 183 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്.സി / എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽ.എൽ.എം/ എം.ബി.എ/ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ്- റെഗുലർ/സപ്പ്ളിമെന്‍ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഡിസംബർ 18 മുതൽ 21 വരെയും പിഴയോട് കൂടെ ഡിസംബർ 24 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എ.ബി.സി ഐ.ഡി അപ്‍ലോഡ് ചെയ്യണം
കണ്ണൂർ സർവ്വകലാശാലയിൽ, 2021,2022,2023 വർഷങ്ങളിൽ പ്രൈവറ്റ് രെജിസ്ട്രേഷൻ വഴി ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ എ.ബി.സി ഐ.ഡി അപ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഡിസംബർ 11 മുതൽ 21 വരെ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകും . നിശ്ചിത സമയ പരിധിക്കുള്ളിൽ എ.ബി.സി ഐ.ഡി തയ്യാറാക്കി പ്രസ്തുത ലിങ്കിൽ അപ്‍ലോഡ് ചെയ്യേണ്ടതാണ്. എ.ബി.സി ഐ.ഡി തയ്യാറാക്കുന്നത് സംബന്ധിച്ച വിശദ വിവരം കണ്ണൂർ സർവകലാശാലയുടെ Examination പോർട്ടലിലെ Academic Bank of Credit എന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്.
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേർണിംഗ് ഡിഗ്രി (ഒക്ടോബർ 2024) പ്രായോഗിക പരീക്ഷകൾ ഡിസംബർ 16, 17 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആര്ട്സ് & സയന്സ് കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2024) പരീക്ഷകൾ 01.01.2025 ന് ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചു . പുതുക്കിയ ടൈം ടേബിൾപിന്നീട്പ്രസിദ്ധീകരിക്കു
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു.
2024 ഡിസംബർ 18,19 തീയതികളിലായി നടത്താൻനിശ്ചയിച്ച കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 2024 ഡിസംബർ 19-ാം തീയതിയിലേക്ക് പുനക്രമീകരിച്ചു. പരീക്ഷകൾ അതത് കോളേജുകളിൽ വെച്ച്നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽലഭ്യമാക്കിയിട്ടുണ്
സൂക്ഷ്മപരിശോധന ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ./എം.കോം/ എം.ടി.ടി.എം (2023അഡ്മിഷൻ) ഒക്ടോബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.