വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
മിനി ജോബ് ഫെയർ 13ന്
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പ്രമോട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലി കോളർ, പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, മാനേജർ ട്രെയിനി, സീനിയർ ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: എസ്എസ് എൽ സി, പ്ലസ് ടു, ഡിഗ്രി. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066
വ്യാജ ബയോ ഉൽപ്പന്നങ്ങൾ വാങ്ങി വ്യാപാരികൾ വഞ്ചിതരാകരുതെന്ന് ജില്ലാ ശുചിത്വ മിഷൻ. ബയോ ഉൽപന്നങ്ങളിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രമാണ് ലഭിക്കേണ്ടത്. ഇതിന് പകരം ടെസ്റ്റ് റിപ്പോർട്ട്, തമിഴ്നാട് ന്യൂസ് പ്രിന്റ് സൊസൈറ്റിയും സർട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് വ്യാജ ഉൽപന്നങ്ങളുടെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ലഭിക്കുക. സ്വച്ഛ് ഭാരത് മിഷന്റെയും ശുചിത്വ മിഷന്റയും ലോഗോയും അനുമതിയില്ലാതെ ഇത്തരം ഉൽപന്നങ്ങളുടെ പുറത്ത് പതിച്ചിരിക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ബയോ ഉൽപന്നങ്ങളുടെ പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും ‘ഞാൻ പ്ലാസ്റ്റിക് അല്ല’ എന്ന രേഖപ്പെടുത്തലും ഉണ്ടായിരിക്കണം. ബയോ ക്യാരി ബാഗുകളിൽ ഇതിനുപുറമെ ഡൈക്ലോറോമീഥൈനിൽ ലയിക്കുന്നതാണെന്നു കൂടി രേഖപ്പെടുത്തിയിരിക്കണം. ചില വ്യാജ ഉൽപന്നങ്ങളിൽ പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ ക്യു ആർ കോഡ് ഉപയോഗിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിവസേന വാഹനങ്ങളിൽ വന്ന് പ്രാദേശികമായി കവറുകൾ വിതരണം ചെയ്യുന്നവരാണ് ഇത്തരം വ്യാജ ഉൽപന്നങ്ങൾക്ക് പിറകിൽ ഇക്കാര്യത്തിൽ വ്യാപാരികൾ ജാഗ്രത പാലിക്കേണ്ടതാണെന്നും അറിയിച്ചു.
ഇ ലേലം
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്തതും ചക്കരക്കൽ ഡമ്പിങ്ങ് യാർഡിൽ സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 66 വാഹനങ്ങൾ www.mstcecommerce.com മുഖേന ഡിസംബർ 19ന് ഇ ലേലം വഴി വിൽപ്പന നടത്തും. താൽപര്യമുള്ളവർ വെബ്സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ഇ ലേലത്തിൽ ഓൺലൈനായി പങ്കെടുക്കാം.
ആഡംബര ക്രൂയ്‌സിൽ യാത്ര
ആചാരസ്ഥാനികർ, കോലധാരികൾക്ക് ധന
സ്വയം തൊഴിൽ വായ്പ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്പ വിതരണം ചെയ്യുന്നു. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം വേണം. താൽപര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ കണ്ണൂർ പള്ളിക്കുന്ന് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷാഫോം www.kswdc.ord എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0497 2701399, 9778019779
സൈക്കോളജി/സോഷ്യൽ വർക്ക് വിദ്യാർഥികളെ ക്ഷണിക്കുന്നു
യുവജനങ്ങൾക്കിടയിൽ തൊഴിൽ സമ്മർദവും തുടർന്നുള്ള മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതയും വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ഈ വിഷയത്തിൽ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/സോഷ്യൽ വർക്ക് പി ജി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 18 വരെ ksyc.kerala.gov.in എന്ന വെബ്സൈറ്റിൽ https://forms.gle/
ദേവസ്വം പട്ടയകേസ് ഹിയറിംഗ് 18 ന്
ഇരിട്ടി, തലശ്ശേരി ലാന്റ് ട്രിബ്യൂണലിൽ ഒക്ടോബർ 15 ന് കളക്ട്രേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയകേസുകളുടെ ഹിയറിംഗ് ഡിസംബർ 18 ന് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (ഡിഎം) അറിയിച്ചു.
തുടർഗഡു അംശദായം
കേരള കർഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ 2024-25 വർഷത്തെ തുടർഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷൻ നടത്തുന്നതിനുമായി ഡിസംബർ 13ന് പഴശ്ശി വില്ലേജ് മിൽക്ക് സൊസൈറ്റി ഉരുവച്ചാൽ, 17ന് പാതിരിയാട്, പടുവിലായി വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, 19ന് കീഴൂർ മിൽക്ക് സൊസൈറ്റി പായഞ്ചേരി, 21ന് ചാവശ്ശേരി ജി എച്ച് എസ് എസ് ചാവശ്ശേരി, 24ന് ചൊക്ലി ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസ്, 27ന് പെരിങ്ങത്തൂർ മുൻസിപ്പൽ സാംസ്‌കാരിക നിലയം പെരിങ്ങത്തൂർ, 30ന് തില്ലങ്കേരി തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നീ വില്ലേജുകളിൽ ക്ഷേമനിധി ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നതാണ്.
ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്സിന് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത ബിരുദം. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും. https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് www.srccc.in. ഫോൺ : 6282880280, 8921272179
ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമക്ക് ഒരു വർഷവുമാണ് കാലാവധി. കോഴ്സിന് ചേരാനുള്ള വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് കോഴ്സിന് പന്ത്രണ്ടാം ക്ലാസും ഡിപ്ലോമ കോഴ്സിന് ബിരുദവുമാണ്. പ്രായപരിധിയില്ല. ശനി, ഞായർ അവധി ദിവസങ്ങളിലാകും കോൺടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾ www.srccc.in. എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയ്യതി ഡിസംബർ 31. ഫോൺ : 6282880280, 8921272179
ക്ഷീരമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് കണ്ണൂർ ജില്ലാ ക്ഷീര സംഗമം 2024-25ന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര സംഘം സെക്രട്ടറിക്കുള്ള ക്ഷീരമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള സംഘം സെക്രട്ടറിമാർ അടുത്ത ക്ഷീര വികസന യൂനിറ്റുമായി ബന്ധപ്പെടണം. ഡിസംബർ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 0497 2707859
ഫാം കാർണിവൽ
ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം 2025 ജനുവരി ഒന്ന് മുതൽ 20 വരെ നടത്തുന്ന ഫാം കാർണിവലിൽ വിവിധ വിഷയങ്ങളിൽ പരിശീലന സെമിനാറുകൾ നടത്തും. ഫോൺ: 8075659289, 04672260632