ഏമ്പേറ്റിൽ മേൽപാലം; എം.പിമാരുടെ ഇടപെടൽ: നിധിൻ ഗഡ്ഗരിയുമായി ഇന്ന് ചർച്ച നടത്തും

0

ഏമ്പേറ്റിൽ മേൽപാലം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയുമായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും. എം.പിമാരായ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച നടത്തുന്നത്. കേന്ദ്ര മന്ത്രിയുമായി ചർച്ച നടക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ദേശീയപാത അതോറിറ്റി ഓഫിസിനു മുൻപിൽ ഇന്ന് (ബുധൻ – 11/12 ) നടത്താനിരുന്ന ധർണ മാറ്റിവച്ചതായി ആക്ഷൻ കമ്മിറ്റി അറിയിച്ചു.

മേൽപാലം ആവശ്യപ്പെട്ട് ഏമ്പേറ്റിൽ നടക്കുന്ന അനിശ്ചിതകാല സമരം തുടരുമെന്നും സമരത്തിൻ്റെ പന്ത്രണ്ടാം ദിനമായ ഇന്ന് (ബുധൻ) ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻ്റ് സുനിജ ബാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇന്നലെ പരിയാരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വാർഡ് മെംബർ വി. രമണി അധ്യക്ഷയായി. പാടശേഖരസമിതി സെക്രട്ടറി കെ. മോഹനൻ , എ. കനകരാജൻ, ഒട്ടോ തൊഴിലാളി യൂനിയൻ നേതാക്കളായ രമേശൻ അതിയടം, ഏ .വി മണികണ്ഠൻ, എൻ. ശശി, സന്തേഷ് തുടങ്ങിയവർ സംസാരിച്ചു. ഇ ‘ തമ്പാൻ സ്വാഗതവും കെ.എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *