കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ : ഒഴിവ്
കണ്ണൂർ സർവ്വകലാശാല ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് (പി.ജി.ഡി.ഡി.എസ്.എ) കോഴ്സിൽ അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ നിയമനത്തിനായി വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമാണ് യോഗ്യത. ഡാറ്റ സയൻസ് മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കും പങ്കെടുക്കേണ്ടതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിയമനം
കണ്ണൂർ സർവ്വകലാശാലയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പരമാവധി ഒരു വർഷത്തേക്കായിരിക്കും നിയമനം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 27ന് വൈകുന്നേരം 5 മണിക്കകം ലഭിച്ചിരിക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in) അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്.
പ്രൊജക്റ്റ് മൂല്യനിർണയം / വൈവ വോസി
നാലാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് (റെഗുലർ 2022- അഡ്മിഷൻ) ഡിഗ്രി ഏപ്രിൽ 2024 ന്റെ പ്രൊജക്റ്റ്/ ഇന്റേൺഷിപ് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ 2024 ഡിസംബർ 13 ന് അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തുന്നതാണ്. ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.