വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
നവീകരണം പൂർത്തിയായ ചെറുതാഴം പഞ്ചായത്തിലെ കോക്കാട്-മുച്ചിലോട്ട്കാവ്-പാ
ഡിസംബറിൽ 11 മുതൽ നടക്കുന്ന കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ പ്രാധാന്യവും പരിഗണിച്ചാണ് പ്രസ്തുത റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചതെന്നും എം എൽ എ പറഞ്ഞു. ഇതോടൊപ്പം എം എൽ എ ഫണ്ടിൽ നിന്നും മിനിമാസ്റ്റ് ലൈറ്റും ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചു. 1250 മീറ്റർ നീളത്തിലുള്ള റോഡ് നിലവിലുള്ള മൂന്ന് മീറ്റർ വീതിയിൽ നിന്നും നാല് മീറ്റർ വീതിയിൽ ടാറിംഗ് ചെയ്ത് നവീകരിച്ചു. 565 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും ഗാർഡ് സ്റ്റോണും നിർമ്മിച്ചു. സംരക്ഷണ ഭിത്തിയുടെ മുകളിൽ കോൺക്രീറ്റ് ബെൽറ്റും നൽകി ബലപ്പെടുത്തി. 130 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമ്മിക്കുന്നതോടൊപ്പം വെള്ളകെട്ടുള്ള 330 മീറ്റർ ഭാഗം റോഡ് ഉയർത്തി ടാറിംഗ് ചെയ്താണ് നവീകരണം നടത്തിയത്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേനയാണ് പ്രവൃത്തി നടപ്പിലാക്കിയത്.
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിൽ ഡിസംബർ 11ന് രാവിലെ 11 മണി മുതൽ കണ്ണൂർ കലക്‌റേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക് കമ്മീഷൻ മുമ്പാകെ പരാതികൾ സമർപ്പിക്കാം. ഫോൺ: 0471- 2308630
കമ്പ്യൂട്ടർ കോഴ്സ്
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ പിലാത്തറയിലുള്ള റീച്ച് ഫിനിഷിംഗ് സ്‌കൂളും കേരള സംസ്ഥാന റൂട്രോണിക്സും നടത്തുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റ എൻട്രി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിസംബർ 20 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9496015018
സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ രണ്ട് സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവുണ്ട്. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പ് സഹിതം ഡിസംബർ 16ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷിക്കാം. ഫോൺ : 0497 2700069
ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്
കണ്ണൂർ ഗവ.ഐ ടി ഐ തോട്ടടയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഡിസംബർ 13 ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അടുത്ത സംവരണ വിഭാഗമായ പട്ടികജാതി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ പരിഗണിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. മുൻഗണനാ വിഭാഗത്തിലുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ : 0497 2835183
അപേക്ഷ ക്ഷണിച്ചു
ഗവ. ഐടിഐ കൂത്തുപറമ്പിൽ 2021, 2022, 2023 വർഷങ്ങളിൽ ഏക വത്സര ട്രേഡിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്കും 2022-23 വർഷങ്ങളിൽ ദ്വിവത്സര ട്രേഡിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്കും കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നു. ട്രെയിനികളുടെ ബാങ്ക് അക്കൗണ്ട് വിവരം ഡിസംബർ 31 നകം ഓഫീസിൽ ഹാജരാക്കണം. അക്കൗണ്ട് വിവരം ലഭ്യമാക്കാത്തവരുടെ തുക സർക്കാരിലേക്കു തിരിച്ചടക്കുന്നതാണ്. ഫോൺ : 0490 2364535
ആനമതിൽ നിർമ്മാണം: മുറിച്ചുമാറ്റിയ മരങ്ങൾ ലേലം ചെയ്യുന്നു
കണ്ണൂർ ഐ ടി ഡി പ്രോജക്ട് ഓഫീസറുടെ അധികാര പരിധിയിൽപ്പെടുന്ന ആറളം പുരരധിവാസ മേഖലയിൽ ആന മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ച് മാറ്റിയ 95 മരങ്ങൾ ആറളം ടിആർഡിഎം സ്പെഷ്യൽ യൂണിറ്റ് ഓഫീസിൽ ഡിസംബർ 16ന് രണ്ട് മണിക്ക് ലേലം ചെയ്യും. ഫോൺ : 04972 700357, 8075850176