ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ഷിനു രംഗത്ത്

0

തിരുവനന്തപുരം പാലോട് ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ഷിനു രംഗത്ത്. ഇന്ദുജ മരിക്കുന്നതിൻ്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും ഷിനു വെളിപ്പെടുത്തി. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് അറിയുന്നതെന്നും സഹോദരൻ അറിയിച്ചു.കല്ല്യാണത്തിന് ശേഷം മൂന്നു പ്രാവിശ്യം വീട്ടിൽ ചേച്ചി വന്നിരുന്നു. അതിൽ ഒരു തവണയെ അഭിജിത്ത് വീട്ടിൽ വന്നിട്ടുള്ളു. ഇവിടെ നിന്ന് ആരും അവരുടെ വീട്ടിലേക്ക് വരണ്ടാ അത് തങ്ങൾക്ക് കുറച്ചിലാണെന്നാണ് അഭിജിത്തിൻ്റെ അമ്മ പറഞ്ഞിരുന്നത്. സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകളെ പോലെയാണ് തങ്ങളെ കണ്ടതെന്നും ഇന്ദുജയുടെ സഹോദരൻ ഷിനു പറഞ്ഞു.

 

കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം.

About The Author

Leave a Reply

Your email address will not be published. Required fields are marked *