ആലുവയില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ആലുവയില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മൂവാറ്റുപുഴ മുളവൂര്‍ പേഴയ്ക്കാപിളളി വീട്ടില്‍ അജു മോഹനനാണ് മരിച്ചത്.പുലര്‍ച്ചെ മൂന്നോടെ ക്രഷറില്‍ ലോഡ് കയറ്റുന്നതിനിടെയാണ് അപകടം. ലോറി ചെരിഞ്ഞുപോയതോടെ അജു ലോറിയില്‍ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.