വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

റസിഡന്റ് ടെക്നീഷ്യൻസ് ഒഴിവ്

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ റേഡിയോ തെറാപ്പി, ബയോമെഡിക്കൽ വിഭാഗങ്ങളിലേക്ക്  റസിഡന്റ് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ 20ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക. വെബ് സൈറ്റ് www.mcc.kerala.gov.in ഫോൺ: 0490 2399207

ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു.
പ്ലസ്ടു പൂർത്തിയാക്കിയ 18 വയസ്സ് പൂർത്തിയായവർക്ക് ഡിസംബറിലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. ഫീസ് 18000 രൂപ. ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭ്യമാണ്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർസ്‌കിൽ കൗൺസിൽ  നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. താൽപര്യമുള്ളവർ  https://forms.gle/W5MGNd2WEB2hR5Hz9 എന്ന ലിങ്ക്  വഴി അപേക്ഷിക്കാം. ഫോൺ:  9495999712, 7025347324, 7306136465

ദേശീയതല കൈത്തറി ഫാഷൻ ഷോ മത്സരം

വൈവിധ്യ വൽക്കരണത്തിന്റെയും ആധുനികവത്കരണത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെയും കോളേജ് ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗിന്റെയും ആഭിമുഖ്യത്തിൽ ദേശീയതല കൈത്തറിവസ്ത്ര ഫാഷൻ ഷോ മത്സരം ഡ്രീ വേവ് സീസൺ മൂന്ന് 2025 ജനുവരി അവസാന വാരത്തിൽ സംഘടിപ്പിക്കുന്നു. ഫാഷൻ ഷോയിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന കോളേജ്/ഇൻസ്റ്റിറ്റ്യൂട്ട് ടീമംഗങ്ങൾ ഡിസംബർ 31ന് മുമ്പായി രജിസ്റ്റർ  ചെയ്യണം. വെബ്സൈറ്റ് www.iihtkannur.ac.in/ ccfdkannur.ac.in . ഫോൺ : 0497 2835390, 0497 2739322

നാഷണൽ അപ്രന്റിസ്ഷിപ്പ് മേള

സംസ്ഥാന വ്യാവസായിക പരിശീല വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ തോട്ടട ഗവ.വനിതാ ഐ ടി ഐയിൽ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ ഒമ്പതിന് രാവിലെ  10.30ന് കെഎസ്ഇബി ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ ഉദ്ഘാടനം ചെയ്യും. വ്യവസായിക പരിശീലന വകുപ്പ് ഉത്തര മേഖലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് എസ് വി അനിൽ കുമാർ അധ്യക്ഷത വഹിക്കും. ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷൻ, കെൽട്രോൺ, വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് എന്നിവ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ വിവിധ ട്രേഡുകളിൽ അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും. മികച്ച സ്ഥാപനങ്ങൾക്കുള്ള ഉപഹാര വിതരണവും ട്രെയിനികൾക്കുള്ള കോൺട്രാക്റ്റ് വിതരണവും ചടങ്ങിൽ നടക്കും. കണ്ണൂർ ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേളയിൽ ഐ ടി ഐ ട്രേഡ് കഴിഞ്ഞ് ഇത് വരെ നാഷണൽ അപ്രന്റിസ്ഷിപ്പ് ആക്ട് 1961 പ്രകാരമുള്ള അപ്രന്റിസ് ട്രെയിനിംഗ് ലഭിക്കാത്ത ഉദ്യോഗാർഥികൾ പങ്കെടുക്കേണ്ടതാണ്.

 വികസന സമിതി യോഗം ഏഴിന്

താലൂക്ക് വികസന സമിതി യോഗം ഡിസംബർ ഏഴിന് രാവിലെ 10ന് തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

ധനസഹായം

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർ 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബേങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് തിരുവങ്ങാട്ടുള്ള അസി.കമ്മീഷണറുടെ ഓഫീസിൽ 2025 ജനുവരി 10ന് മുമ്പായി നേരിട്ട് ഹാജരാക്കണം.

സംഘാടക സമിതി രൂപീകരണ യോഗം

സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ പഞ്ചായത്ത് എന്നിവ ചേർന്ന് ജില്ലാ കേരളോത്സവം അഴീക്കോട് ഗ്രാമപഞ്ചായത്തിൽ നടത്തുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ ഏഴിന് ഉച്ച രണ്ട് മണിക്ക് അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ചേരും. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

വികസിത ഭാരതം യങ് ലീഡേഴ്സ് ഡയലോഗ്

വികസിത ഭാരത ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ യുവജനങ്ങൾക്ക് അവസരം നൽകുന്ന  വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം. വിജയികൾക്ക് ഒരു ലക്ഷം, 75,000, 50,000 രൂപ ക്രമത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. 300 പ്രോൽസാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ http://mybharath.gov.in എന്ന പോർട്ടലിലും നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം ഓഫീസുകളിലും ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *