ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ വിമർശനം

0

ശബരിമലയിൽ നടൻ ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ വിമർശനം. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച് കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സി സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം നൽകി.ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദർശനത്തിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *