കണ്ണൂരിൽ വാഹനാപകടം; കോളേജ് വിദ്യാർത്ഥി മരിച്ചു
ചേലേരിമുക്ക് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.കല്യാശ്ശേരി ആംസ്റ്റക് കോളേജ് ബി എ രണ്ടാംവർഷ വിദ്യാർത്ഥിയും കോളേജ് യൂണിയൻ ചെയർമാനുമാണ്.ഇന്ന് രാവിലെ കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിന് സമീപമായായിരുന്നു അപകടം.രാവിലെ കോളേജിലേക്ക് ബൈക്കോടിച്ച് പോകുകയായിരുന്നു മരിച്ച മുഹമ്മദ്.
ബൈക്കിൽ കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു.പരിക്കേറ്റ പള്ളിപ്പറമ്പ് സ്വദേശി സൽമാനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എതിരെ ഗ്യാസ് സിലിണ്ടറും കയറ്റി വരികയായിരുന്ന വാഹനത്തിന് നേരെ ഇടിച്ചായിരിന്നു അപകടം.