കാൽടെക്സിൽ കാർ തലകീഴായി മറിഞ്ഞു; അപകടം ബസിനെ മറികടക്കുന്നതിനിടെ
ദേശീയ പാതയിൽ കാൽടെക്സസിന് സമീപം ബസിനെ മറികടക്കുന്നതിനിടെ കാർ തലകീഴായി മറിഞ്ഞു. ടി ടി ഐക്ക് മുൻവശം വ്യാഴാഴ്‌ച അർധരാത്രി കഴിഞ്ഞാണ് സംഭവം.മൂന്നാറിലേക്കുള്ള ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. ആർക്കും സാരമായി പരിക്കില്ല.പോലീസ് ഇടപെട്ട് ക്രെയിൻ ഉപയോഗിച്ച് കാർ സംഭവ സ്ഥലത്ത് നിന്നും മാറ്റി. ബസിനെ യാത്ര തുടരാൻ അനുവദിച്ചു. ഒരു വശത്തേക്കുള്ള വാഹന ഗതാഗതം കുറച്ച് സമയം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ഇടപെട്ട് വാഹനങ്ങളെ കടത്തിവിട്ടു.