എലത്തൂരിലെ ഇന്ധന ചോർച്ച; ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും

0

കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. മുംബൈയിൽ നിന്ന് എത്തിച്ച പ്രത്യേക രാസവസ്തു ഉപയോഗിച്ചാണ് ശുചീകരണം.

ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം എന്നിവർക്കൊപ്പം പൊല്യൂഷൻ കൺട്രോൾ ബോർഡിലെ ഉദ്യോഗസ്ഥരും റിപ്പോർട്ട് സമർപ്പിക്കും. എച്ച്പിസിഎൽ കമ്പനിയോടും കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ സർവ്വേ നടക്കുന്നുണ്ട്.

റവന്യൂ വകുപ്പിന്റേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 1500 ലിറ്റർ പുറത്തേക്ക് ഒഴുകിയ ശേഷമാണ് എച്ച്പിസിഎൽ അധികൃതർ സംഭവം അറിഞ്ഞത്. ടെക്നിക്കൽ ആൻഡ് ഇലക്ട്രിക് സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറീസ് ആക്ട് പ്രകാരം കമ്പനിക്കെതിരെ കേസെടുത്തിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *