കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
അസിസ്റ്റൻറ് പ്രൊഫസർ : നിയമനം
കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, മലയാളം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 10ന് രാവിലെ 10 മണിക്ക് ധർമ്മശാല ക്യാമ്പസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 9947988890
ഫിനാൻസ് ഓഫീസർ: നിയമനം
കണ്ണൂർ സർവ്വകലാശാല ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട് / കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പുനർവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23 ആണ്.
പുനർ മൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (സപ്ലിമെന്ററി) ഒക്ടോബർ 2023 പരീക്ഷയുടെ പുനർ മൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.