കുറുനരിയുടെ ആക്രമണത്തിൽ ഒന്നരവയസുകാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്
കുറുനരിയുടെ ആക്രമണത്തിൽ ഒന്നരവയസുകാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. പിണറായി തെരു, കമ്പോണ്ടർ ഷോപ്പ്,പടന്നക്കര, കനത്തായിമുക്ക് ഭാഗങ്ങളിലെ ആറുപേരാണ് ഭ്രാന്തൻ കുറുനരിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.കമ്പോണ്ടർ ഷോപ്പിന് സമീപം ഇഷാൻ നിവാസിൽ ഇഷാൻ (9), അമീൻ (4), പിണറായി തെരുവിലെ കുരുന്നന്റവിട ഹൗസിൽ ആഷ്വിൻ (4), പടന്നക്കര അമ്പാടിനിവാസിൽ ദേവിക (11), കാനത്തായി മുക്കിലെ ഒന്നരവയസ്സുകാരൻ ദേവക് രാഹുൽ, മുളിയിൽ വിനോദൻ (60എന്നിവർക്കാണ് പരിക്കേറ്റത്.
ബുധൻ വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്ത്കളിക്കുകയായിരുന്ന ഇഷാന് കൈക്ക് കടിയേറ്റത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷയായത്. തുടർന്നാണ് ആഷ്വിനും
ദേവക് രാഹുലും വീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരിക്കെ കടിയേറ്റത്.വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയപ്പോഴാണ് വിനോദന് കടിയേറ്റത്. പരിക്കേറ്റവർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.