അമരന്റെ നിർമ്മാതാക്കൾ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞു; വൈകിപ്പോയെന്ന് വിദ്യാർത്ഥി

0

തമിഴ് ചിത്രം അമരന്റെ നിർമ്മാതാക്കൾ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് രംഗത്ത്.ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ നമ്പർ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വി വി വാഗീശന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നിർമാതാക്കളുടെ പ്രതികരണം വൈകിയെന്നും നവംബർ ആറിനാണ് താൻ നിർമ്മാതാക്കൾക്കെതിരെ നോട്ടീസ് അയച്ചതെന്നും വി വി വാഗീശന്‍ വ്യക്തമാക്കി. തന്റെ നമ്പർ മാറ്റാൻ തയ്യാറല്ലെന്നും വിദ്യാർത്ഥി പരാതിയിൽ പറഞ്ഞിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഫോണിലേക്ക് നിരന്തരം കോളുകൾ വന്നതോടെയാണ് വിഷയം ഗൗരവമായി കണക്കാക്കിയത്. ഈ കാര്യം പഠനത്തെയും ഉറക്കത്തെയും ബാധിച്ചുവെന്ന് വാഗീശൻ പരാതിയിൽ പറഞ്ഞിരുന്നു. ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നീക്കിയെന്നും രാജ് കമൽ ഫിലിംസ് അറിയിച്ചു.

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *