കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
സുധാ കൃഷ്ണൻ എൻഡോവ്മെന്റ് സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ സർവകലാശാല 2024-25 അദ്ധ്യയന വർഷത്തെ ‘ശ്രീമതി. സുധാകൃഷ്ണൻ എൻഡോവ്മെന്റ്’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയിഡഡ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദത്തിന് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്കായി ശ്രീ.വി.കൃഷ്ണൻ, തന്റെ പത്നി ശ്രീമതി. സുധാ കൃഷ്ണന്റെ പേരിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പാണിത്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബർ 15.
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ്- റെഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്
പരീക്ഷാ ഫലം
തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024 ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോകോപ്പി, സ്ക്രൂട്ടിനി (റെഗുലർ – 2023 അഡ്മിഷൻ) പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിനി (ഇംപ്രൂവ്മെന്റ്-2022അഡ്മിഷൻ) എന്നിവക്ക് ഡിസംബർ 13 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും, 01.01.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
പി.ജി മേഴ്സി ചാൻസ് : പരീക്ഷാ രജിസ്ട്രേഷൻ
ഒന്ന്, രണ്ട് വർഷ ബിരുദാനന്തര ബിരുദം (വിദൂര വിദ്യാഭ്യാസം – 2011 മുതൽ 2019 അഡ്മിഷൻ വരെ ) മേഴ്സി ചാൻസ് (ജൂൺ 2024 ) പരീക്ഷകൾക്ക് ഡിസംബർ 05 മുതൽ 18 വരെ പിഴയില്ലാതെയും ഡിസംബർ 20 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്.
പ്രൊഫഷണൽ അസിസ്റ്റന്റ് : നിയമനം
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ് ലൈബ്രറിയിൽ പ്രൊഫഷണൽ അസിസ്റ്റൻറ് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദമോ (ബി.എൽ.ഐ.എസ്. സി) ബിരുദാനന്തര ബിരുദമോ (എം.എൽ.ഐ.എസ്.സി ) യോഗ്യതയുള്ള 18നും 36 നും ഇടയിൽ പ്രായമുള്ള (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അംഗീകൃത പ്രായ ഇളവിന് അർഹതയുണ്ടവും ) ഉദ്യോഗാർത്ഥികൾ ഡിസംബർ 05ന് രാവിലെ 11.30 മണിക്ക് മാനന്തവാടി ക്യാമ്പസ് ഡയറക്ടറുടെ ഓഫീസിൽ വെച്ചു നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതിന് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.