വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പതിന് കണ്ണൂർ താലൂക്കിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഡിസംബർ ആറ് വരെ നൽകാം. കണ്ണൂർ താലൂക്ക് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും https://karuthal.kerala.gov.
വിജ്ഞാന കേരളം: മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം തുടങ്ങി
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം തൃശൂർ കിലയിൽ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഉൾപ്പെടെ വടക്കൻ മേഖലയിലെ ഓരോ ജില്ലയിൽ നിന്നും 10 മാസ്റ്റർ ട്രെയിനർമാർക്കാണ് പരിശീലനം.
കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ തദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിജ്ഞാന കേരളം.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ പ്രവർത്തനം. വാർഡ് മെമ്പർ ചെയർപേഴ്സൺ ആയ വാർഡ് തല സമിതികൾ യഥാർത്ഥ തൊഴിലന്വേഷകരെ കണ്ടെത്തി തൊഴിലിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തദ്ദേശസ്വയംഭരണ തലത്തിൽ പ്രസിഡന്റ് ചെയർപേഴ്സണായ സമിതി രൂപീകരിക്കും. നിയോജക മണ്ഡല തലത്തിൽ എംഎൽഎമാർ നേതൃത്വം വഹിക്കും.
നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. പരിശീലനം ബുധനാഴ്ച സമാപിക്കും.
രാഷ്ട്രത്തിന് വേണ്ടി ജീവ്യൻ ത്യജിച്ച ധീരസൈനികരോടുള്ള ആദര സൂചകമായും വിമുക്തഭടൻമാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാക ദിനാചരണം ഡിസംബർ ഏഴിന് കണ്ണൂരിൽ നടക്കും. രാവിലെ 10.15ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എഡിഎം സി പദ്മചന്ദ്രക്കുറുപ്പ് അധ്യക്ഷനാവും. റിട്ട. വിങ് കമാൻഡർ പി എ വിജയൻ സായുധസേനാ പതാകദിന സന്ദേശം നൽകും. തുടർന്ന് വിമുക്തഭട സെമിനാർ നടക്കും. രാവിലെ 9.30ന് കണ്ണൂരിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും.
കായികക്ഷമതാ പരീക്ഷ തീയതി മാറ്റി
കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എക്സ് സർവീസ്മെൻ) (കാറ്റഗറി നമ്പർ 583/2023) എന്നീ തസ്തികകളിലേക്ക് ഡിസംബർ നാലിന് സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോപ്ലക്സ് ഗ്രൗണ്ട്, മാങ്ങാട്ടുപറമ്പിൽ നടത്താൻ നിശ്ചയിച്ച കായികക്ഷമതാ പരീക്ഷ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിയതായി കെപിഎസ്സി, ജില്ലാ ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ : 04972700482
യുവജന കമ്മീഷൻ അദാലത്ത് 11 ന്
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ ഡിസംബർ 11 ന് രാവിലെ 11 മണി മുതൽ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം. ഫോൺ: 0471- 2308630
പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ യാത്രകൾ
കെ എസ് ആർ ടി സി പയ്യന്നൂർ യൂനിറ്റിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ എട്ടിന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്
വിദ്യാഭ്യാസ ധനസഹായം നൽകുന്നു
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2024 മെയ് 31ന് രണ്ട് വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹത. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾ ടൈം ഡിഗ്രി, പി ജി പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനത്തിനാണ് ധനസഹായം. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫോം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ജനുവരി 31 വരെ സ്വീകരിക്കുമെന്ന് സിഇഒ അറിയിച്ചു. ഫോൺ : 0477 2251577
ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിന്റെ ഡിസംബർ ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭഭിക്കും. ഫോൺ: 9495999712, 7025347324, 7306136465
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷത്തെ പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (പ്ലസ്ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എസ്എസ്എൽസി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ, റെഗുലർ, പാർട്ട്ടൈം ബാച്ചുകളുണ്ട്. ഫോൺ: 8304926081
ഓംബുഡ്സ്മാൻ സിറ്റിംഗ് 11 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് കണ്ണൂർ ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ ഡിസംബർ 11 ന് രാവിലെ 11 മണി മുതൽ 12 വരെ തലശ്ശേരി ബ്ലോക്ക് ഓഫീസിൽ സിറ്റിംഗ് നടത്തും. പരാതികൾ അന്നേദിവസം നേരിട്ട് ഓംബുഡ്സ്മാന് നൽകാം.
ലക്ചറർ ഒഴിവ്
നടുവിൽ ഗവ.പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജിവനക്കാരെ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10.30 ന് കോളേജിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ : 04602251033
കെൽട്രോൺ കമ്പ്യൂട്ടർ കോഴ്സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫയർ ആന്റ് സേഫ്റ്റി, പ്രീ സ്കൂൾ ടീച്ചേർസ് ട്രെയിനിംഗ് എന്നീ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 0460 2205474, 0460 2954252
നാഷണൽ അപ്രെന്റിസ്ഷിപ് മേള
പ്രധാനമന്ത്രി നാഷണൽ അപ്രെന്റിസ്ഷിപ് മേള ഡിസംബർ ഒമ്പതിന് കണ്ണൂർ ഗവ. വനിത ഐടിഐയിൽ നടത്തും. ഐടിഐ ട്രേഡ് പാസായി നാഷണൽ അപ്രന്റിസ്ഷിപ് ട്രെയിനിംഗ് ലഭിക്കാത്ത ട്രെയിനികൾക്ക് പങ്കെടുക്കാം. ആർ ഐ സെന്റർ മുഖേന നികത്തുന്ന അപ്രന്റിസ് ഒഴിവുകൾക്ക് മുൻഗണന. ഫോൺ : 0497 2704588
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് ലാബിലെ പ്രൂവിംഗ് റിംഗുകൾ കാലിബ്രേഷൻ ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 19 ഉച്ചക്ക് 12.30 വരെ ഫോൺ : 0497 2780226
ദർഘാസ് ക്ഷണിച്ചു
കണ്ണൂർ ജില്ലാ ടി ബി സെന്ററിലേക്ക് ഔദ്യോഗികാവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ഡ്രൈവർ സഹിതം 2020 ജനുവരി ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ആറ്/ ഏഴ് സീറ്റർ വാഹനം-മഹീന്ദ്ര സ്കോർപ്പിയോ, മാരുതി എർട്ടിഗ, മഹീന്ദ്ര സൈലോ, മാരുതി എക്സ്എൽ 6, ഹോണ്ട ബിആർവി, മഹീന്ദ്ര മരാസോ, ബൊലേറോ അല്ലെങ്കിൽ തത്തുല്യമായ വാഹനങ്ങൾ 2025 ജുവരി ഒന്ന് മുതൽ ഒരു വർഷത്തേക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ഡിസംബർ 17ന് വൈകീട്ട് മൂന്ന് വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 04972763497, 2733491