ഫിന്‍ജാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ഫിന്‍ജാല്‍ ദുരിതബാധികര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കുകയും ചെയ്യും. തമിഴ്‌നാടിന് അടിയന്തര സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കി. വിഴിപ്പുറത്ത് ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി കെ പൊന്‍മുടിക്ക് നേരെ നാട്ടുകാര്‍ ചെളിയെറിഞ്ഞ് പ്രതിഷേധിച്ചു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീടൊരുക്കും . വീടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് പതിനായിരും രൂപയാണ് നഷ്ടപരിഹാരം. രണ്ട് ലക്ഷത്തിപതിനൊന്നായിരത്തില്‍ അധികം ഹെക്റ്റര്‍ കൃഷി ഭൂമിയാണ് വെള്ളം കയറി നശിച്ചത്. ഹെക്ടറിന് പതിനേഴായിരം രൂപ നഷ്ടപരിഹാകം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഴുപ്പുറം, കടലൂര്‍, കള്ളാക്കുറിച്ചി ജില്ലകളില്‍ റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് 2000 രൂപയും കൂടുതല്‍ നഷ്ടമുണ്ടായവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കും.
പശുക്കളെ നഷ്ടമായവര്‍ക്ക് 37000 രൂപ വീതവും ആടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 4000 രൂപയുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുക്കുന്ന നഷ്ടപരിഹാരത്തുക. സംസ്ഥാനത്തിന് അടിയന്തരധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോധി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയിച്ചു. രണ്ടായിരത്തി നാനൂറ് കോടി രൂപയാണ് സര്‍ക്കാര്‍ അടിയന്തരധനസഹായമായി ആവശ്യപ്പെട്ടിരുക്കുന്നത്. ഇതിനിടെ വിഴുപ്പുറത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി കെ പൊന്‍മുടിക്ക് നേരെ നാട്ടുകാര്‍ ചെളിയെറിഞ്ഞു.