കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

29-11-2024ന് നടന്ന കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

  • ബാർ കൗൺസിൽ ഓഫ് കേരള, പുതിയ ലോ കോളേജുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട്  ഗവൺമെന്റിനോട് നിർദ്ദേശിച്ച മൊറട്ടോറിയം മലബാർ മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് മാറ്റിവെക്കണമെന്ന് ഗവൺമെന്റിലേക്ക് റിപ്പോർട്ട്  സമർപ്പിക്കാൻ തീരുമാനിച്ചു.

  • കണ്ണൂർ സർവ്വകലാശാലയുടെ  തലശ്ശേരി ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.സി.എ പ്രോഗ്രാം തുടങ്ങുന്നതിനായി സമർപ്പിച്ച പ്രൊപ്പോസലിന് അംഗീകാരം നൽകി.

  • സർവ്വകലാശാല ഡിപ്പാർട്ട്മെൻറ്മെന്റുകളിലെ ഗവേഷകർക്കുള്ള  സർവകലാശാല ജൂനിയർ റിസർച്ച് ഫെലോഷിപ്പ് 10,000 രൂപയിൽ നിന്നും 20,000 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

  • കണ്ണൂർ സർവ്വകലാശാലയും മെക്‌സിക്കോയിലെ യൂണിവേഴ്‌സിഡാഡ് ഓട്ടോണോമ ഡി കോഹുയിലയും  (UAdeC) തമ്മിൽ ധാരണാപത്രം ഒപ്പുവെക്കാൻ  തീരുമാനിച്ചു.

  • മെക്സിക്കോയിലെ അൻ്റോണിയോ നാരോ കാർഷിക സർവകലാശാലയുമായി (UAAAN) അക്കാദമിക്, ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ സഹകരിച്ച്  പ്രവർത്തിക്കുന്നതിനുള്ള   ധാരണ പത്രം ഒപ്പിടാൻ തീരുമാനിച്ചു.

  • അഹമ്മദാബാദിലെ എന്റർപ്രണർഷിപ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി  (EDII) ധാരണാപത്രം ഒപ്പിടാനും സംയുക്തമായി കോഴ്സുകൾ നടത്താനും തീരുമാനിച്ചു.

  • സർവകലാശാല സ്പോർട്സ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു.

  • ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സ്വപ്നഭവനം പദ്ധതിയുടെ ധാരണാപത്രം പുതുക്കാൻ തീരുമാനിച്ചു.

  • ഗവേഷണ കണ്ടെത്തലുകൾക്ക് ഇന്ത്യ ഗവൺമെൻറ് പേറ്റന്റ് കരസ്ഥമാക്കിയ സർവകലാശാലയിലെ ഐ.ടി വിഭാഗം തലവൻ ഡോ. എൻ.എസ്.  ശ്രീകാന്ത്, പരിസ്ഥിതി പഠന വകുപ്പിലെ  ഡോ. പ്രദീപൻ പെരിയാട്ട്  എന്നിവരെ അഭിനന്ദിച്ചു.

സ്പോട്ട്  അഡ്മിഷൻ 

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ ക്യാമ്പസിലെ ഭൂമിശാസ്ത്ര വകുപ്പിൽ, ഏറെ തൊഴിൽ സാധ്യതയുള്ള ഒരു വർഷ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് കോഴ്സിൽ  ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട്  അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ബി.ടെക് ബിരുദം ആണ് യോഗ്യത. താല്പര്യമുള്ളവർ നവംബർ 30 രാവിലെ 10 മണിക്ക് പഠന വകുപ്പിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹജരാവണം. ഫോൺ: 9847132918.

പരീക്ഷാ ഫലം

  • അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.കോം/ എം.എസ് ഡബ്ല്യു/ എം.ടി.ടി.എം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് / മേഴ്‌സി ചാൻസ് ) ഏപ്രിൽ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) എന്നിവയ്ക്കുള്ള അപേക്ഷകൾ  ഡിസംബർ 10 വരെ സമർപ്പിക്കാം.
  • കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ ഒന്നാം സെമസ്റ്റർ  ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് (ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ്) ഡിഗ്രി (സി.ബി.സി.എസ്.എസ് – റെഗുലർ), നവംബർ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം/ സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക്   ഡിസംബർ 11      നു  വൈകുന്നേരം 5  മണി വരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ രണ്ടാം സെമെസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്സ്സ് (P.G.D.D.S.A) റെഗുലർ/സപ്ലിമെന്ററി, മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഡിസംബർ 10 മുതൽ 13 വരെയും പിഴയോടുകൂടെ ഡിസംബർ 16 വരെയും അപേക്ഷിക്കാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *