കെഎൽഐബിഎഫ് മേഖലാ ക്വിസ് മത്സരം നടത്തി
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ മേഖലാ ക്വിസ് മത്സരത്തിൽ സ്‌കൂൾ വിഭാഗത്തിൽ പാട്യം ജി എച്ച് എസ് എസിലെ എ വേദിക, നിക്ത ഷൈജു എന്നിവർ ഒന്നാം സ്ഥാനം നേടി. കോളേജ് തല മത്സരത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ പി.എ അശ്വതി, അഭിനവ് മനോജ് എന്നിവർക്കാണ് ഒന്നാം സ്ഥാനം.
സ്‌കൂൾ വിഭാഗത്തിൽ തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്‌കൂളിലെ ഇ ശ്രീലക്ഷ്മി, കെ ഹരിനന്ദ സുരേഷ് എന്നിവർക്കാണ് രണ്ടാം സ്ഥാനം. ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പയിലെ എൻ.വി സിദ്ധാർത്ഥ്, ബി.ആർ അഭിനവ് എന്നിവർ മൂന്നാം സ്ഥാനം നേടി.
കോളേജ് വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ കെ.സി ദ്രുപദ്, യു.കെ ഗീതിക എന്നിവർ രണ്ടാം സ്ഥാനവും ഉദുമ ഗവ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വി.ലസിത, പി.നിവേദ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവർ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
കണ്ണൂർ ശിക്ഷക് സദനിൽ രാവിലെ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മത്സരം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ അക്ഷരങ്ങളിലേക്ക് മടങ്ങിപ്പോവണമെന്ന് മന്ത്രി പറഞ്ഞു. കെവി സുമേഷ് എംഎൽഎ അധ്യക്ഷനായി. നിയമസഭാ സെക്രട്ടേറിയററ്റ് ജോയിൻറ് സെക്രട്ടറി ശാന്തകുമാർ സംസാരിച്ചു. സ്‌കൂൾ വിഭാഗത്തിൽ സി സുരേശൻ, കോളേജ് വിഭാഗത്തിൽ ടി വിജേഷ് എന്നിവർ ക്വിസ് മാസ്റ്റർമാരായി.