അർധ വാർഷിക പരീക്ഷ ഡിസംബർ ഒൻപത് മുതൽ
സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഡിസംബർ ഒൻപത് മുതൽ ആരംഭിക്കും.യു പി, ഹൈസ്കൂൾ പരീക്ഷകൾ 11നും എൽ പി വിഭാഗം പരീക്ഷ ഡിസംബർ 13നും ആരംഭിക്കും.അർധവാർഷിക പരീക്ഷകൾ 19ന് അവസാനിക്കും. ക്രിസ്തുമസ് അവധിക്കായി 20ന് സ്കൂളുകൾ അടക്കും.