കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

സ്പെക്ട്രം 24 ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ്

കണ്ണൂർ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം സെല്ലിൻ്റെ നേതൃത്വത്തിൽ  “സ്പെക്ട്രം ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് ” നവംബർ 29, 30 തീയതികളിൽ കാരക്കുണ്ട് എം.എം നോളജ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ  നടക്കും. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നുള്ള വളണ്ടിയർമാരെ നൂറ് പേർ വീതമുള്ള രണ്ട് സംഘങ്ങളാക്കിയാണ് പരിശീലനം.   സർവകലാശാല  എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. നഫീസാ ബേബിയാണ് ക്യാമ്പിന്  നേതൃത്വം  നൽകുക.  സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. ആർ. എൻ. അൻസർ ക്യാമ്പിൻ്റെ മുഖ്യാതിഥി ആയിരിക്കും. ജില്ലാതല കോർഡിനേറ്റർമാരായ ഡോ. വിജയകുമാർ വി,  ഷിജിത്ത് വി എന്നിവർ വിവിധ സെഷനുകളെ നയിക്കും. ബ്രഹ്മനായകം മഹാദേവൻ, ജയപാലൻ, ഷാഫി പുൽപാറ തുടങ്ങിയവർ ക്യാമ്പിൽ പരിശീലനം നല്കും.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം:  രജിസ്ട്രേഷൻ കാർഡ്

കണ്ണൂർ സർവ്വകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം (മൂന്നു വർഷം, FYUGP പാറ്റേൺ) പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ കാർഡുകൾ സർവ്വകലാശാല വെബ്സൈറ്റിൽ Academics >>> Private Registration >>> Print Registration Card ലിങ്കിൽ ലഭ്യമാണ്. രജിസ്ട്രേഷൻ കാർഡ്, നിർദിഷ്ട വിവരങ്ങൾ നൽകി ഡൗൺലോഡ് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 0497 – 2715149, 184, 150, 151, 183 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഹാൾടിക്കറ്റ് 

സർവ്വകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ്  പഠനവകുപ്പിലെ  എം.കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്)  പ്രോഗ്രാമിൻറെ ഒന്നാം  സെമസ്റ്റർ (സപ്ലിമെന്ററി) പരീക്ഷ നവംബർ 2024, മൂന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്) പരീക്ഷ നവംബർ 2024, അഞ്ചാം സെമസ്റ്റർ (റെഗുലർ) പരീക്ഷ നവംബർ 2024 എന്നിവയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *