വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
‘കരുതലും കൈത്താങ്ങും’: പരാതികൾ നവംബർ 29 മുതൽ ഡിസംബർ ആറ് വരെ സ്വീകരിക്കും

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ നവംബർ 29 മുതൽ സ്വീകരിച്ചുതുടങ്ങും. ഡിസംബർ ആറ് വരെ പരാതികൾ സമർപ്പിക്കാം. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പത് മുതൽ 16 വരെയാണ് കണ്ണൂർ ജില്ലയിൽ അദാലത്ത് നടക്കുന്നത്. ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.

അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, വാട്ട്‌സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തോട്ടടയിലെ കണ്ണൂർ ഗവ.ഐ ടി ഐ യിൽ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷണർ ടെക്‌നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.  മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/ എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഡിസംബർ രണ്ടിന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മുൻഗണന വിഭാഗം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ : 04972835183

ആർ.ആർ.എഫ് കേന്ദ്രത്തിൽ നിയമനം

എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ആർ.ആർ.എഫ് കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് നാല് തൊഴിലാളികളെ നിയമിക്കുന്നു. മൂന്ന് സ്ത്രീകൾ, ഒരു പുരുഷൻ. ഇൻറർവ്യു ഡിസംബർ മൂന്നിന് രാവിലെ 11ന് എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ. യോഗ്യത: 18 വയസ്സ് തികഞ്ഞിരിക്കണം. പരിസരവാസികൾക്ക് മുൻഗണന. ഫോൺ: 0497 2822496

ഹിയറിംഗ് എയ്ഡ് നൽകുന്നു

രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ നാല്, ആറ് വാർഡുകളിലെ ഭിന്നശേഷിയുള്ള ഓരോ വ്യക്തിക്ക് വീതം ഹിയറിംഗ് എയ്ഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കുടുതലോ വൈകല്യമുള്ളവർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർ കാർഡ്, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഹിയറിംഗ് എയ്ഡ് ലഭിച്ചിട്ടില്ലെന്ന് സി.ഡി.പി.ഒയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിക്കണം. കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഡിസംബർ നാലിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 8281999015

ബേസിക് പ്രോഗ്രാം ഇൻ ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ

എസ്ആർസി കേരളയുടെ കീഴിലെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന ഒരുമാസത്തെ ബേസിക് പ്രോഗ്രാം ഇൻ ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓൺലൈൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ അനുബന്ധ മേഖലകളിലുള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9048110031, 8075553851

കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാം

എസ്ആർസി കേരളയുടെ കീഴിലെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിനും ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചത്. 18 വയസ്സിനു മേൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ശനി/ ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോൺടാക്ട് ക്ലാസ്സുകൾ. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കം. ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൃപ സ്‌കൂൾ ഓഫ് കൗൺസലിംഗ്, ഇരിട്ടി, ഫോൺ: 9400751874, 9656445010, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, ചെക്ക്യാട്ടുകാവിന് സമീപം, കയറളം. ഫോൺ: 9495789470, മൈൻഡ്സെറ്റ് സൈക്കോളജി കൗൺസലിംഗ് അറ്റ് സ്പെഷ്യൽ എജുക്കേഷൻ സെന്റർ, സിയാദ് കോംപ്ലക്സ്, തലശ്ശേരി റോഡ്, കൂത്തുപറമ്പ്, ഫോൺ: 9446300661, 0490 2505661 എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ

അസാപിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സ്

അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ള 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. ഫീസ്: 18,000. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെക്ടർ സ്‌കിൽ കൗൺസിൽ  നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 9495999712, 7025347324, 7306136465

അദാലത്തിൽ  പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം.

വായ്പാ മേളയും മൈക്രോ ഫിനാൻസ് വായ്പാ വിതരണവും

കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ജില്ലാ തല വായ്പാ മേള യുടെ ഉദ്ഘാടനവും മുണ്ടേരി ഗ്രാമപഞ്ചായത്ത് സിഡിഎസിനുള്ള മൈക്രോ ഫിനാൻസ് വായ്പാ വിതരണവും കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റി ഹാളിൽ ചെയർപേഴ്‌സൺ റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള മുഖ്യാതിഥിയായി. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷതയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ നസീർ, സി ലത, ഗീത ടീച്ചർ, അംഗങ്ങളായ ഇ.കെ ചാന്ദ്‌നി, മുഹമ്മദ് അലി, കോർപറേഷൻ ബോർഡ് അംഗം വി.കെ പ്രകാശിനി, എംഡി വിസി ബിന്ദു, മേഖലാ മാനേജർ ഫൈസൽ മുനീർ, ജില്ലാ കോഓർഡിനേറ്റർ റെമി ടി ആർ, സി ഡി എസ് ചെയർപേഴ്‌സൺ കെ ഷമ്മി, കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എം പവിത്രൻ എന്നിവർ സംസാരിച്ചു.
മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ 54 കുടുംബശ്രീ ഗ്രൂപ്പുകളിലെ 612 അംഗങ്ങൾക്കായി മൂന്ന് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. ഈ വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, തയ്യൽ യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.

ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്ക് ധനസഹായം അനുവദിക്കുന്നതിന് കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിൽ അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവർത്തന റിപ്പോർട്ട്, ബൈലോ, രജിസ്ട്രേഷൻ സംബന്ധിച്ച രേഖ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. ഫോൺ: 0497 2700552

ഗവ.അംഗീകൃത ഡിപ്ലോമ കോഴ്‌സുകൾ

എസ്ആർസി കേരളയ്ക്ക് കീഴിലെ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന ഗവ.അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡിടിപി, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴിസുകൾക്ക്  https://app.srccc.in/register ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്നു മാസവുമാണ് കാലാവധി. സമ്പർക്ക ക്ലാസുകളും പ്രോജക്ട് വർക്കും ഉണ്ടാകും. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾ  www.srccc.in ൽ ലഭ്യമാണ്. സെൻട്രൽ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ, ഇരിട്ടി (8447181000), ടെക് പോയിന്റ് ലേണിംഗ് അക്കാദമി തലശ്ശേരി, (9003701948), ഡിജിറ്റ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, പാടിയോട്ട്ചാൽ (6282728702) എന്നിവയാണ് കണ്ണൂർ ജില്ലയിലെ പഠനകേന്ദ്രങ്ങൾ.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്‌മെന്റ് സെല്ലിന്റെ ഓഫീസിലേക്ക് ഒരു മൾട്ടിഫങ്ഷണൽ പ്രിന്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ആറ് ഉച്ചക്ക് 2.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 04972780226, www.gcek.ac.in

സംഘാടക കമ്മിറ്റി യോഗം

ലോക എയിഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിയുടെ നേതൃത്വത്തിൽ ചേർന്നു. പ്രസിഡന്റിന്റെ ചേംബറിൽ നടന്ന യോഗത്തിൽ അസി. കളക്ടർ ജി. സായ്കൃഷ്ണ അധ്യക്ഷനായി. ഫ്‌ളാഷ് മോബ്, റെഡ് റിബൺ റാലി, ബോധവത്കരണ പരിപാടികൾ, എച്ച്‌ഐവി പരിശോധന തുടങ്ങി വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ മേധാവികൾ, എൻജിഒ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംരംഭകത്വ പരിശീലന പരിപാടി

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (ബി.സി.ഡി.സി) തലശ്ശേരി ഉപജില്ലാ ഓഫീസും നാഷണൽ ബാക്ക് വേർഡ് ക്ലാസസ് ഫിനാൻസ് ആന്റ് ഡെവലപ്മെൻറ് കോർപറേഷനും വേങ്ങാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംരംഭകത്വ പരിശീലന പരിപാടി നടത്തി. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ചന്ദ്രൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി രജനി, എൻ വിജിന, കെ.എസ്.ബി.സി.ഡി.സി ഉപജില്ലാ മാനേജർ അനീറ്റ് ജോസ്, ഫ്രിജിൽ എം, പഞ്ചായത്ത് സെക്രട്ടറി പി. പ്രകാശൻ, മെമ്പർ സെക്രട്ടറി യു.വി ബിന്ദു, സി.ഡി.എസ്് ചെയർപേഴ്സൺ സി.കെ രമ എന്നിവർ സംസാരിച്ചു.
തലശ്ശേരി അസി. ജില്ലാ ഇൻഡസ്ട്രീസ് ഓഫീസർ ടി അഷർ, മൈക്രോ എന്റർപ്രൈസസ് കൺസൾറ്റന്റ് മജിഷ പ്രദീപൻ, കെ.പി നവനീത് മോഹനൻ എന്നിവർ ക്ലാസെടുത്തു.
8,38,826 കുടുംബങ്ങൾക്കായി 6687.40 കോടി രൂപയുടെ വായ്പാ സഹായം കോർപ്പറേഷൻ വിതരണം ചെയ്തിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൻറെയും സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിക്കായി കുറഞ്ഞ പലിശയിൽ സ്വയം തൊഴിൽ വായ്പകളും, മൈക്രോ ക്രെഡിറ്റ്, വിദ്യാഭ്യാസ, ഭവന നിർമ്മാണം, വിവാഹം, വാഹനം തുടങ്ങിയവയ്ക്കുള്ള വായ്പകളും കോർപ്പറേഷൻ വിതരണം ചെയ്യുന്നുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *