കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പേപ്പട്ടി ആക്രമണം: 13 യാത്രക്കാർക്ക് പരുക്കേറ്റു
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പേപ്പട്ടികടിച്ചു പതിമൂന്നോളം യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്ന യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെയുമാണ് പേപ്പട്ടി കടിച്ചത്.
കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഭീകരത സൃഷ്ടിച്ച പേപ്പട്ടിയെ റെയിൽവെ ക്വാർട്ടേഴ്സിന് സമീപം ചത്ത നിലയിൽ കണ്ടെത്തി. കടിയേറ്റവരിൽ സ്ത്രീകളും പുരുഷൻമാരൻമാരും ഉൾപ്പെടും. ഇതിൽ ഏഴു പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാവിലെ മുതൽ റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ തെരുവ് നായ അക്രമിച്ചിരുന്നു. വൈകിട്ടാണ് വ്യാപകമായ ഭീകരത അഴിച്ചുവിട്ടത്. റെയിൽവെ സ്റ്റേഷനിൽ തെരുവുനായയുടെ ശല്യം അതിരൂക്ഷമാമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു റെയിൽവെ അധികൃതർ ഈ കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ തെരുവുനായ ക്കളെ റെയിൽവെ സ്റ്റേഷൻ അകത്തു കയറിയാൽ ഓടിച്ചു വിടാറുണ്ടെന്നാണ് റെയിൽവേ പൊലിസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.