വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
അപേക്ഷ ക്ഷണിച്ചു
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രി) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിന്സ്ട്രേഷൻ (പ്ലസ്ടു) ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എസ്എസ്എൽസി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/റഗുലർ/പാർട്ട് ടൈം ബാച്ചുകൾ ഉണ്ട്. മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. ഫോൺ : 8304926081
‘പ്രയുക്തി’: സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 30ന്
കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് നവംബർ 30ന് രാവിലെ പത്ത് മുതൽ ‘പ്രയുക്തി’ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുകൾ: ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, സോളാർ ടെക്നീഷ്യൻ, ബിസിനസ് എക്സിക്യൂട്ടീവ്, സബ് ഓഫീസ് അസിസ്റ്റന്റ്/സെയിൽസ് അസി., അസി. അഡ്മിനിസ്ട്രേഷൻ, സ്റ്റാഫ് അക്കൗണ്ടന്റ്, സൈറ്റ് എഞ്ചിനീയർ, സൈറ്റ് സൂപ്പർവൈസർ, ഡ്രോട്ട് മാൻ, ത്രീഡി ഡിസൈനർ, ആർക്കിടെക്റ്റ്, എൽപി സെക്ഷൻ ടീച്ചർ, അറബിക് ടീച്ചർ, ഇന്റേണൽ ഓഡിറ്റർ (ഫിനാൻസ്, ഇൻഷുറൻസ്, അക്കൗണ്ടിംഗ് സർവീസ്), ബ്രാഞ്ച് റിലേഷൻസ് മാനേജർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ. താൽപര്യമുള്ള പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, ബി കോം, എം കോം, ബിടെക് സിവിൽ, ഡിപ്ലോമ സിവിൽ, ഐടിഐ സിവിൽ, ഇന്റീരിയർ ഡിസൈൻ ഡിേേപ്ലാമ, ബി ആർക്, ടിടിസി, കെ ടെറ്റ്, അറബിക് ഡിഗ്രി, കമ്പ്യൂട്ടർ, എം എസ് ഓഫീസ്, എക്സൽ, ഇന്റർനെറ്റ് നോളജ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30 ന് കണ്ണൂർ യൂനിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോൺ: 04972703130
മിനി ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 29ന് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ലോൺ ഓഫീസർ, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, സർവീസ് അഡൈ്വസർ, ഫീൽഡ് സെയിൽസ്, സെയിൽസ് ഓഫീസർ, മെയിന്റയിനെൻസ് എക്സിക്യൂട്ടീവ്, ഡ്രൈവർ(എൽ എം വി), അസി. സെയിൽസ് മാനേജർ, മോട്ടോർ സൈക്കിൾ കൺസൾട്ടന്റ്, സ്പെയർ പാർട്സ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, സി സി ടി വി ടെക്നീഷ്യൻ, പ്രോഡക്റ്റ് പ്രൊക്യുർമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കാറ്റലോഗ് എക്സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പർച്ചേസ് എക്സിക്യൂട്ടീവ്, ഷോറൂം സെയിൽസ് തസ്തികകളിലേക്ക് നവംബർ 29ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ്ടു, ബിരുദം, ബി ടെക്ക് /ഡിപ്ലോമ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ, ഐ ടി ഐ / ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066
അപ്രന്റിസ്ഷിപ്പ് മേള
കണ്ണൂർ ഗവ.വനിത ഐ.ടി.ഐ തോട്ടടയിൽ ഡിസംബർ ഒമ്പതിന് പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. സർക്കാർ-സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. ഒരു വർഷത്തേക്കുള്ള ഐ.ടിഐ ട്രേഡ് അപ്രന്റിസുകളെ മേളയിൽ തെരഞ്ഞെടുക്കാം. താൽപര്യമുള്ള സ്ഥാപനങ്ങൾ നവംബർ 30 നകം ജില്ലാ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങ് ഓഫീസായ ആർ ഐ സെന്ററിൽ നേരിട്ടോ ricentrekannur@gmail.com. ഇ മെയിൽ വഴിയോ ബന്ധപ്പെടണം. ഫോൺ : 0497 2704588.
അഡീഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു
കുടുംബ കോടതിയിലെ കേസുകളിൽ കൗൺസിലിങ്ങ് നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ അഡീഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും നിയമിക്കപ്പെടാൻ അനുയോജ്യരായവരുമായ ഉദ്യോഗാർഥികൾക്ക് കുറഞ്ഞ പരിചയകാലയളവ് സംബന്ധിച്ച് ഇളവ് അനുവദിക്കും. ബയോഡേറ്റ സഹിതം ജഡ്ജ,് ഫാമിലി കോടതി, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം. ഡിസംബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ : 0497 2702073
മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം 28ന്
മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസിൽ ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാനവും എംഎൽഎ ആസ്തി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും നവംബർ 28ന് ഉച്ച രണ്ടിന് എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയാകും.
ഭരണഘടന ദിനാചരണ പ്രതിജ്ഞ
ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ഭരണഘടന ദിനാചരണ പ്രതിജ്ഞ ചൊല്ലി. ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, സ്റ്റാഫ് അംഗങ്ങൾ, പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.
വായ്പാമേള ഉദ്ഘാടനവും മൈക്രോഫിനാൻസ് വായ്പാ വിതരണവും 27 ന്
സംസ്ഥാന വനിതാ വികസന കോർപറേഷന്റെ കണ്ണൂർ ജില്ലാതല വായ്പാമേള നവംബർ 27 ന് നടക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനവും മുണ്ടേരി ഗ്രാമ പഞ്ചായത്ത് സി ഡി എസിനുള്ള മൈക്രോ ഫിനാൻസ് വായ്പാ വിതരണവും കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റി ഹാളിൽ 27 ന് രാവിലെ പത്തിന് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നിർവഹിക്കും. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷയാവും. മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ 54 കുടുംബശ്രീ ഗ്രൂപ്പുകളിലെ 612 അംഗങ്ങൾക്കായി മൂന്ന് കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ് യൂനിറ്റ്, തയ്യൽ യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് വായ്പ ഉപയോഗിച്ച് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന് നടക്കും
ലോക ഭിന്നശേഷി ദിനാഘോഷം ഉണർവ് -2024ന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബഡ്സ് സ്കൂൾ/ബിആർസി/സ്പെഷ്യൽ സ്കൂൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവരെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ ഡിഎസ്സി ഗ്രൗണ്ടിൽ ഡിസംബർ മൂന്നിന് രാവിലെ 8.30 മുതൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. നവംബർ 30 ന് വൈകീട്ട് അഞ്ച് വരെ രജിസ്ട്രേഷൻ നടത്താം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരം നടത്തും. ഒരു മത്സരാർഥിക്ക് രണ്ട് മത്സരയിനങ്ങളിൽ പങ്കെടുക്കാം. മത്സരയിനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സ്പെഷ്യൽ സ്കൂളുകൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവർ കണ്ണൂർ സിവിൽസ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി നേരിട്ടോ, dsjokannur@gmail.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം. പേര്, പങ്കെടുക്കുന്ന മത്സരയിനം, ഫോൺ നമ്പർ എന്നിവ സഹിതം വിശദ വിവരങ്ങൾ സമർപ്പിക്കണം. ഫോൺ: 8281999015
അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ‘വനിതാ ഗ്രൂപ്പുകൾക്ക് ചാണകം ഉണക്കിപൊടിച്ച് മാർക്കറ്റിംഗ് ചെയ്യുന്ന യൂനിറ്റ് സ്ഥാപിക്കൽ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂനിറ്റുമായോ 8075804159 എന്ന നമ്പറിലോ ബന്ധപ്പെടാം.
അപേക്ഷ ഓൺലൈനായി സ്വീകരിക്കും
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ, പിഎച്ച്എച്ച് (പിങ്ക്) കാർഡുകളാക്കി മാറ്റുന്നതിനുളള അപേക്ഷകൾ നവംബർ 25 മുതൽ ഡിസംബർ പത്ത് വരെ ഓൺലൈനായി സ്വീകരിക്കും. ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0497 2700552
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെ ഓഫീസിലേക്ക് മൾട്ടിഫങ്ഷണൽ പ്രിന്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ആറിന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ : 04972780226
ദർഘാസ് ക്ഷണിച്ചു
പയ്യന്നൂർ എകെഎഎസ് ഗവ. വി.എച്ച്.എസ്എസിലെ എസ്എസ്കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഇലക്ട്രിക്ക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ കോഴ്സിന് ആവശ്യമായ സ്കൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോൺ: 7902866367
ശിൽപശാല
എംഎസ്എംഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് ത്രിദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ കളമശ്ശേരി കെ.ഐ.ഇ.ഡി.യുടെ ക്യാമ്പസിലാണ് പരിശീലനം . എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. നവംബർ 30നകം http://kied.info/training-
സൗജന്യ പി എസ് സി പരീക്ഷ പരിശീലനം
ന്യൂനപക്ഷ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ പിഎസ്സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിങ്കൾ മുതൽ വെള്ളി വരെ റഗുലർ ബാച്ചും, ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചും ഉണ്ടാകും. ആറു മാസമാണ് പരിശീലന കാലാവധി. ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരി
ഹിയറിംഗ് 28 ലേക്ക് മാറ്റി
ഇരിട്ടി തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ 27 ന് കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് നവംബർ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ഡിഎം) അറിയിച്ചു.