അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ ജനറല്‍ബോഡി മീറ്റിംഗ് കണ്ണൂരില്‍: കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും

0

അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് (രജത ജയന്തി) 2024 നവംബര്‍ 29, 30, ഡിസംബര്‍ 01 തിയ്യതികളില്‍ കണ്ണൂര്‍ പാംഗ്രൂവ് ഹെറിറ്റേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന്‍ നഗര്‍) നടക്കും. ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ശ്രീ രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

1999 ല്‍ ന്യൂഡല്‍ഹിയിലാണ് അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള ചുരുക്കം ചില സംഘടനകളിലൊന്നാണ് പൂര്‍വ്വസൈനിക സേവാപരിഷത്ത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് സാന്നിദ്ധ്യമുണ്ട്.

ജനറല്‍ ബോഡി മീറ്റിംഗിൽ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്യും. 

About The Author

Leave a Reply

Your email address will not be published. Required fields are marked *