പ്ലസ് ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി

0

പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി. അപ്പീലുകളില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ചിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഹര്‍ജികള്‍ തള്ളിയത്. കേസില്‍ ഇതുവരെ 54 പേരുടെ മൊഴികളും ബെഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് നടപടി. കെ എം ഷാജി പണം വാങ്ങിയെന്ന് വ്യക്തമാക്കുന്ന മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെട്ടത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളല്ല കോടതിക്ക് വേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *