അമ്മുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹതകള്‍; ആരോപണവുമായി അച്ഛൻ രംഗത്ത്

0

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹതകള്‍. പ്രിന്‍സിപ്പാളും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ല. കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ദൂരേക്ക് കൊണ്ടുപോയത് എന്തിനാണെന്നതില്‍ സംശയമുണ്ട്ണ്ടെന്ന് അച്ഛൻ പറഞ്ഞു. കല്ലില്‍ വീണ ഒരാള്‍ക്ക് കാലിന് മാത്രമല്ലല്ലോ പരിക്ക് സംഭവിക്കുകയെന്നും അച്ഛന്‍ ചോദിച്ചു.സംഭവദിവസം ഹോസ്റ്റലില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അത് വ്യക്തമാകണം. മകള്‍ ആതമഹത്യ ചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വാര്‍ഡനാണ് ആദ്യം പറഞ്ഞത് കാലിന് ചെറിയ പൊട്ടുണ്ട് എന്ന് പറഞ്ഞത്. അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. മകള്‍ ഇട്ടിരുന്ന യൂണിഫോമിലും അഴുക്കുണ്ടായിരുന്നില്ല എന്നും അച്ഛൻ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *