ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണന് സസ്പെൻഷൻ

0

വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല സി സി എഫ് കെ എസ് ദീപയാണ് സസ്പെൻഷന് ഉത്തരവിട്ടത്. ഞായറാഴ്ചയാണ് വനം വകുപ്പ് ജീവനക്കാർ ആദിവാസികളുടെ മൂന്ന് കുടിലുകൾ പൊളിച്ചത്.


കുടിലുകൾ പൊളിച്ച് മാറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ നേരത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചർച്ചയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വനം വകുപ്പിന്റെ ഡോർമിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎൽഎ വ്യക്തമാക്കിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *