തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര് മരിച്ചു: വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ
നാട്ടികയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന് (50), നാഗമ്മ (39), ബംഗാഴി (20), ജീവന് (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.