വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
നിധി ആപ്കെ നികട്
ഇഎസ്ഐ കോർപറേഷൻ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സുവിധ സമാഗമം ‘നിധി ആപ്കെ നികട്’ പരാതി പരിഹാര സംഗമം നവംബർ 27ന് രാവിലെ 10ന് തളിപ്പറമ്പ് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് പ്രസ് ഫോറത്തിൽ നടത്തും. പി എഫ്, ഇ എസ് ഐ ഗുണഭോക്താക്കൾക്ക് പരിപാടിയിൽ പരാതികൾ സമർപ്പിക്കാം. ഫോൺ: ഇ എസ് ഐ പാപ്പിനിശ്ശേരി ബ്രാഞ്ച്- 04972944501, കോഴിക്കോട് സബ് റീജിയണൽ ഓഫീസ് -04952772270, കണ്ണൂർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസ് 04972712388
സൗജന്യ യൂണിഫോം വിതരണം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബർ 29ന് ഉച്ചയ്ക്ക് മൂന്നിന് രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടപ്പള്ളി നിർവ്വഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയാകും.
ഫാം കാർണിവൽ: പരിശീലന സെമിനാറുകൾ നടത്തും
ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം ജനുവരി ഒന്ന് മുതൽ 20 വരെ നടത്തുന്ന ഫാം കാർണിവലിൽ വിവിധ വിഷയങ്ങളിൽ പരിശീലന സെമിനാറുകൾ നടത്തുമെന്ന് കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖലാ ഗവേഷണകേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു. താൽപര്യമുള്ളവർ 807565289 എന്ന നമ്പറിൽ വിളിക്കണം
ബയർ-സെല്ലർ മീറ്റ്
ഹാൻഡ് ലൂം പ്രമോഷൻ കൗൺസിന്റെ ആഭിമുഖ്യത്തിൽ കൈത്തറി ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി 2025 മാർച്ചിൽ നടത്തുന്ന ബയർ സെല്ലർ മീറ്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള കൈത്തറി സംഘങ്ങൾ, കൈത്തറി ഉല്പാദക യൂണിറ്റുകൾ, കമ്പനികൾ എന്നിവർ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ : 9744222911
വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ബ്ലോക്ക് ഓഫീസിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിൽ നവംബർ 27ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് നടത്തും. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 50 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. ആധാർ/ വോട്ടേഴ്സ് ഐ.ഡി/ പാസ്പോര്ട്ട് / പാൻ കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ നടത്തി തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിലും പങ്കെടുക്കാം.ഫോൺ- 0497 2707610, 6282942066
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (കണക്ക്- മലയാളം മീഡിയം) (തസ്തികമാറ്റം വഴി) തസ്തികയിലേക്ക് (കാറ്റഗറി നമ്പർ:497/2022) 2024 ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക നവംബർ 12ന് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0497 2700482
സംരംഭകത്വ പരിശീലനപരിപാടി
പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തലശ്ശേരി ഉപജില്ലാ ഓഫീസ് നവംബർ 27 ന് രാവിലെ 10 ന് വേങ്ങാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംരംഭകത്വ പരിശീലനപരിപാടി സംഘടിപ്പിക്കും. വ്യവസായ നടപടിക്രമങ്ങൾ, നിയമവശങ്ങൾ, ധനകാര്യമാനേജ്‌മെന്റ്, അക്കൗണ്ടിങ്, പ്രൊജക്ട് തിരഞ്ഞെടുക്കൽ, മാർക്കറ്റിങ് എന്നിവയിൽ രംഗത്തെ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടാകും. കോർപ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പരിപാടിയിൽ ലഭ്യമാകും. ഫോൺ : 04902960600
ലേലം
റവന്യൂ റിക്കവറി കുടിശ്ശിക വസൂലാക്കുന്നതിന് വയത്തൂർ അംശം, ദേശം, ബ്ലോക്ക്, റി സ നം.28/13692 പ്പെട്ട 0.0202ഹെക്ടർ സ്ഥലവും, XIII490 -ാം നമ്പർ ഭവനവും നവംബർ 30 ന് രാവിലെ 11 ന് വയത്തൂർ വില്ലേജ് ഓഫീസിൽ ലേലം വഴി വില്പന നടത്തും. ഫോൺ : 04902494910
ഇ ലേലം
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ കണ്ണൂർ ഡിഎച്ച്ക്യൂ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്‌മെന്റ് വാഹനം(KL01 AX 4503 TATA SPACIO ) ലേലം ചെയ്യുന്നു. എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com വെബ്സൈറ്റിലെ ഇഎൽവി പോർട്ടർ മുഖേന ഡിസംബർ മൂന്നിന് രാവിലെ 11 മുതൽ 4.30 വരെയാണ് ഇ-ലേലം നടത്തുക. ഫോൺ: 9497931212
അപേക്ഷ ക്ഷണിച്ചു
പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി, കതിരൂർ, മൊകേരി, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തുകളിൽ കാർഷിക കുളം, പശുത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, അസ്സോള ടാങ്ക്, കിണർ റീ ചാർജ്ജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി കുടുംബങ്ങൾ, ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾ, സ്ത്രീകൾ- ശാരീരിക വൈകല്യമുള്ളവർ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങൾ, പി എം എ വൈ ഗുണഭോക്താക്കൾ എന്നിവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അതത് ഗ്രാമ പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലുമായി ബന്ധപ്പെടണം. ഫോൺ : 0490 2318720
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) ഫസ്റ്റ് എൻ സി എ- ഇ/ബി/ടി(കാറ്റഗറി നമ്പർ:457/2023) തസ്തികയിലേക്ക് ഒക്ടോബർ 16 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക നവംബർ 13ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0497 2700482
താൽക്കാലിക നിയമനം
നടുവിൽ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27, 28 തീയതികളിൽ രാവിലെ 10.30 ന് ഗവ.പോളിടെക്‌നിക് കോളേജിൽ എത്തണം. നവംബർ 27ന് ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ, ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികളിലേക്കും, 28 ന് വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ്‌സ്മാൻ (കാർപ്പെന്ററി ആന്റ് ഷീറ്റ് മെറ്റൽ) തസ്തികളിലേക്കും ഇന്റർവ്യൂ നടത്തും. ഫോൺ : 04602251033
ആഡംബര കപ്പൽ യാത്ര
കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28 ന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മറ്റു ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ആഡംബര കപ്പൽ യാത്ര തിരിക്കുക.
പയ്യന്നൂരിൽ നിന്ന് നവംബർ 30ന് കൊല്ലൂർ മൂകാംബിക തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. മുകാംബിക, കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങളാണ് യാത്രയിലുള്ളത്. നവംബർ 30ന് രാത്രി പുറപ്പെട്ട് ഡിസംബർ ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഒരാൾക്ക് 1230 രൂപയാണ് ചിലവ്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ : 9745534123, 8075823384
ബജറ്റ് ടൂറിസം ഏകദിന ടൂർ
വയനാട്ടിലേക്ക് ഏകദിന ടൂർ
തലശ്ശേരി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് തുഷാരഗിരി, പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ചതിന് ശേഷം രാത്രി പത്തുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പാക്കേജ്്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 570 രൂപയാണ് ടിക്കറ്റ് ചാർജ് .ഫോൺ- 9497879962, 9495650994
റണ്ണിങ് കോൺട്രാക്റ്റുകൾ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിൽ വിവിധ തരം സ്‌കാനിങ്ങ്, എക്സ്റേ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും റണ്ണിങ്ങ് കോൺട്രാക്റ്റുകൾ ക്ഷണിച്ചു.ഡിസംബർ ഏഴിന് രാവിലെ 11.30 വരെ വരെ ടെണ്ടർ സ്വീകരിക്കും.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ മന്ദഹാസം പദ്ധതി മുഖേന ഡെന്റൽ വകുപ്പിലേക്ക് വിവിധ തരം ഡെന്റൽ മെറ്റീരിയലുകൾ / സാധനങ്ങൾ വാങ്ങിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും റണ്ണിങ്ങ് കോൺട്രാക്റ്റുകൾ ക്ഷണിച്ചു.ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് വരെ ടെണ്ടർ സ്വീകരിക്കും.
ലേലം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ കളഞ്ഞുകിട്ടിയ വെള്ളി ആഭരണം (15 ഗ്രാം) രണ്ട് വർഷത്തിനുള്ളിൽ ഉടമസ്ഥർ ആരും അന്വേഷിച്ചു വരാത്തതിനാൽ ഡിസംബർ അഞ്ചിന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു.
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് തുടകക്കമായി
വനിതാ ശിശു വികസന ജില്ലാ ഓഫീസും, ഡിസ്ട്രിക്ട് സങ്കൽപ്പ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണും ചേർന്ന് ‘എപ്പോഴും എല്ലായിടത്തും സുരക്ഷ’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്ഘാടനവും റാലിയുടെ ഫ്ളാഗ് ഓഫും തോട്ടട ഗവ. വനിതാ ഐ.ടി.ഐയിൽ അസി. കളക്ടർ ഗ്രന്ഥെ സായ്കൃഷ്ണ നിർവ്വഹിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ എം.പി വൽസൻ അധ്യക്ഷനായി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി ഡീന ഭരതൻ, പി ടി എ പ്രസിഡന്റ് എൻ പി നിഷില, ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി.സുലജ, ഐ.ടി.ഐ സീനിയർ സൂപ്പ്രണ്ട് പി.വി. നിസാർ, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ.കെ സുധീഷ് ബാബു, ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി എം.ഷീന, ഡിസ്ട്രിക്ട് സങ്കൽപ്പ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ലാ കോർഡിനേറ്റർ ആര്യ സുകുമാരൻ, ജൻഡർ സ്പെഷ്യലിസ്റ്റ് സി. അഞ്ജന, വിദ്യാർത്ഥിനി പ്രതിനിധി ജോജിതാ ഷാജി എന്നിവർ സംസാരിച്ചു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 10 വരെയാണ് ക്യാമ്പയിൻ.
മാലിന്യ മുക്ത കണ്ണൂരിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കർമ്മ പദ്ധതി
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂരിനെ ഹരിത ശുചിത്വ സുന്ദര ജില്ലയാക്കാൻ തീവ്ര കർമ്മ പദ്ധതികൾ തയ്യാറാക്കി ഹരിതകേരള മിഷന്റെ ദ്വിദിന ശിൽപശാല. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. എ.ഡി.എം പത്മചന്ദ്ര കുറുപ്പ് അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്‌കരണ പദ്ധതികൾക്കാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ, ശുചിത്വ ടൗണുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പരിവർത്തനപ്പെടുത്തൽ തുടങ്ങിയവയ്ക്ക് കർമ്മ പരിപാടി തയ്യാറാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി.കെ ബലരാജ്, ഹരിത കേരളം മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ രാജേന്ദ്രൻ നായർ, ശുചിത്വ മിഷൻ സംസ്ഥാന കൺസൾട്ടന്റ് ജഗജ്ജീവൻ, ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ് ഡബ്ല്യു എം.പി എഞ്ചിനീയർ ശ്യാമ പ്രസാദ്, ഹരിത കേരളം ജില്ലാ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.എം സുനിൽ കുമാർ എന്നിവർ നേതൃത്വം നല്കി. ജില്ലയിലെ 27 തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളാണ് പങ്കെടുത്തത്. നവംബർ 26ന് ശിൽപശാല തുടരും.