ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി
ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറിനെയും ബിജെപി നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച സംഭവിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും, മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ജയസാധ്യത കൂടിയേനെയെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പിന്റെ തുടക്കത്തിലേ തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിവാദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നില്‍. മോദി അടങ്ങുന്ന കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ആണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക. അതിനെല്ലാം പാര്‍ട്ടിയില്‍ കൃത്യമായ സംവിധാനം ഉണ്ടെന്നുമാണ് കൃഷ്ണകുമാര്‍ പ്രതികരിച്ചത്.