ജാർഖണ്ഡിൽ ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം

0

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തിയത്. പിന്നീട് അങ്ങോട്ട് കാണാന്‍ സാധിച്ചത് ഇന്ത്യ സഖ്യത്തിന്റെ കുതിപ്പാണ്. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നയിക്കുന്ന ഇന്ത്യ സഖ്യം നിലവില്‍ ബിജെപിയുടെ നാഷണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സിനെ പിന്തള്ളി വന്‍മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം 81 അംഗ നിയമസഭയിലെ 41 സീറ്റുകളിലാണ് മത്സരിച്ചത്. ബാക്കി 30 സീറ്റുകളില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ ആറു സീറ്റുകളില്‍ ആര്‍ജെഡി, നാലു സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍സിസ്റ്റ് – ലെനിനിസ്റ്റ്)യുമാണ് മത്സരിച്ചത്. 68 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. സഖ്യകക്ഷികളായ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പത്ത് സീറ്റുകളിലും ജനദാതള്‍ യുണൈറ്റഡ് രണ്ടിലുംലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) ഒരു സീറ്റിലുമാണ് മത്സരിച്ചത്.

രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ നവംബര്‍ 13ന് 43 സീറ്റുകളിലേക്കും നവംബര്‍ 20ന് 38 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. വോട്ടിംഗ് ശതമാനം 67.74 ആയിരുന്നു. 2019നെക്കാള്‍ 1.65 ശതമാനം പോളിംഗ് കൂടുകയും ചെയ്തിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *