വിഷമദ്യദുരന്തം; ഡിഎംകെ സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

0

കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് സിബിഐക്ക് കൈമാറി മദ്രാസ് ഹൈക്കോടതി. അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.67 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ ബിജെപി ഉൾപ്പടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി അന്വഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടത്. അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് ഡിഎംകെ സർക്കാരിന് കേൾക്കേണ്ടിവന്നത്.


പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതുകൊണ്ട് മാത്രം സർക്കാറിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. കൂടല്ലൂരിലും വിഴുപ്പുറത്തും സമാന കേസുകളുണ്ടായിട്ടും സർക്കാർ കർശന നടപടി എടുത്തില്ല. പൊലീസ് വീഴ്ച ക്രൈംബ്രാഞ്ച് അന്വേഷിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്ക് വിടാൻ കോടതി ഉത്തരവിട്ടത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *