കണ്ണൂർ ദസറ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്തു; തിരിച്ചെടുത്ത് സൈബർ പോലീസ്
കണ്ണൂർ ദസറ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടു. കണ്ണൂർ ദസറ ഇൻസ്റ്റഗ്രാം കോണ്ടസ്റ്റിലെ 10 വിജയികളിൽ സമ്മാനം കൈപ്പറ്റാൻ ബാക്കിയുള്ള ഒരാൾക്ക് വിലാസം ഇൻബോക്സിൽ അയച്ചിരുന്നു. കൊറിയർ അയക്കുവാൻ വേണ്ടി പേജ് തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് പേജ് റിക്കവർ ചെയ്യാൻ നോക്കുമ്പോഴാണ് ഹാക്കിംഗ് സ്ഥിരീകരിച്ചത്. തുടർന്ന് മേയർ മുസ്ലിഹ് മഠത്തിൽ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് സൈബർ പോലീസ് സി ഐ ബിജു പ്രകാശ്, സിപിഒ അജീഷ് കുമാർ എന്നിവർ ചേർന്ന് പേജ് റിക്കവർ ചെയ്യുകയായിരുന്നു. ഇവരെ മേയർ മുസ്ലിഹ് മഠത്തിൽ അഭിനന്ദിച്ചു. ഹാക്കിങ്ങിന് ഉപയോഗിച്ച ഇമെയിൽ ഐഡി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സൈബർ പോലീസ് അറിയിച്ചു.