കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

അസൈൻമെന്റ് സമർപ്പണം

ഒന്നാം സെമസ്റ്റർ എം.കോം. പ്രൈവറ്റ് രജിസ്ട്രേഷൻ (2023 പ്രവേശനം-റഗുലർ) നവംബർ 2023 സെഷൻ  ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം ഡിസംബർ 17 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കകം  സ്കൂൾ ഓഫ് ലൈഫ് ലോങ്ങ്  ലേർണിങ്ങ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) Academics >>Private Registration >> Assignment എന്ന ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനനതീയതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. പേപ്പർ ഒന്നിന് 90/- രൂപ നിരക്കിൽ School of Lifelong Learning – Assignment Fee എന്ന ശീർഷകത്തിൽ ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിങ് (ഒക്ടോബർ 2024) പ്രായോഗിക പരീക്ഷകൾ  നവംബർ 25, 26 തീയതികളിലായി രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിങ് (ഒക്ടോബർ 2024)പ്രായോഗിക പരീക്ഷകൾ അതേ തീയതികളിൽ ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജിൽ വച്ച് നടത്തുന്നതാണ്.

ഒന്നാം സെമസ്റ്റർ ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (സപ്ലിമെന്‍ററി), നവംബർ 2024 പ്രായോഗിക പരീക്ഷ നവംബര്‍ 21ന് തോട്ടട കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിങ്ങിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും (കാസർഗോഡ്, ധർമശാല സെന്ററുകൾ ഒഴികെ)  ഒന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക്  നവംബർ 20 മുതൽ 26 വരെ പിഴയില്ലാതെയും നവംബർ 28 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ നവംബർ  30 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *