കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം  

കണ്ണൂർ സർവ്വകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി  ഡിസംബർ മൂന്ന്.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in)

എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് : തിയതി നീട്ടി 

കണ്ണൂർ സർവകലാശാലയിലെ വിവിധ ക്യാമ്പ്‌സുകളിലായുള്ള 5 ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാറിനായുള്ള  (എ.എം.സി) എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിക്കേണ്ട   സമയപരിധി നവംബർ 25 വൈകുന്നേരം 4 മണിവരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. (www.kannuruniversity.ac.in)

പരീക്ഷ പുനഃക്രമീകരിച്ചു 

നവംബർ 19ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ നവംബർ 22ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

ഹാൾടിക്കറ്റ് 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ്, തളിപ്പറമ്പ (KILA) യിലെ  നാലാം  സെമസ്റ്റർ എം.എ പബ്ലിക് പോളിസി ആൻഡ്  ഡവലപ്പ്മെന്റ്, ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡവലപ്പ്മെന്റ് ഏപ്രിൽ 2024  (2022 അഡ്‌മിഷൻ) പരീക്ഷകളുടെ  ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in)  ലഭ്യമാണ്.

പരീക്ഷാഫലം 

കണ്ണൂർ സർവകലാശാലയുടെ മൂന്നാം വർഷ ബി.എ/ ബി.എ അഫ്സൽ-ഉൽ-ഉലമ/ ബികോം/ബിബിഎ  (വിദൂരവിദ്യാഭ്യാസം – സപ്ലിമെന്ററി – 2018, 2019 അഡ്മിഷൻ) മാർച്ച് 2024  പരീക്ഷകളുടെ  ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ നവംബർ 29 വരെ സ്വീകരിക്കുന്നതാണ്.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ (റഗുലര്‍/സപ്ലിമെന്‍ററി), നവംബര്‍ 2024 ന്‍റെ ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക പരീക്ഷകള്‍ നവംബര്‍ 20, 21, 28, 29, ഡിസംബർ 02  എന്നീ തീയതികളിലും ബി.എസ്.സി.ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് പ്രായോഗിക പരീക്ഷകള്‍ നവംബർ 20, 25 എന്നീ തീയതികളിലും ബി.എസ്.സി ഫുഡ് ടെക്നോളജി പ്രായോഗിക പരീക്ഷകള്‍ നവംബർ 25, 28  എന്നീ തീയതികളിലും അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്.   ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *