മണിപ്പൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ഇന്ന്, സ്ഥിതിഗതികള്‍ വിലയിരുത്തും

0

മണിപ്പൂരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെ ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും. മണിപ്പൂരില്‍ അധികമായി ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

കഴിഞ്ഞ ആഴ്ച മുതലാണ് മണിപ്പൂരില്‍ അന്തരീക്ഷം വീണ്ടും വഷളായത്. ജിരിബാമില്‍ നിന്ന് കാണാതായ ആറ് മെയ്‌തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചിരുന്നു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അറിയിച്ചത്. സംസ്ഥാനത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജിവെക്കേണ്ടത് മുഖ്യമന്ത്രി ബിരേന്‍ സിങാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. മണിപ്പൂരില്‍ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *