മണിപ്പൂരിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

0

മണിപ്പൂരിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

ബിഷ്ണുപുർ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷ സേനയ്ക്ക് നേരെ ആക്രമികൾ വെടിയുതിർത്തു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘർഷം തുടരുന്ന ജിരിബാമിൽ നിന്ന് ഇന്ന് 6 മൃതദേഹങ്ങൾ കാടെടുത്തതായി സേന വൃത്തങ്ങൾ അറിയിച്ചു. കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നാണ് കണ്ടെടുത്തത് എന്നും സേന അറിയിച്ചു. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറുപേരെ വിഘടന വാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. മൃതദേഹങ്ങൾ ഇവരുടേതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി. 3 എംഎൽഎമാരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *